HOME
DETAILS

ശബരിമല പ്രതിഷേധം: ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രന്‍ ജയിലില്‍ തന്നെ

  
backup
November 21 2018 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82

 

ടി.എസ് നന്ദു#


പത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. അറസ്റ്റിലായി പൂജപ്പുര ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്ന 68 പേര്‍ക്കും ജാമ്യം നല്‍കി. രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇരുപതിനായിരം രൂപ വീതമുള്ള രണ്ടു ആള്‍ജാമ്യവും സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടിവരും. അതേസമയം, കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈ.എസ്.പി, സി.ഐ എന്നിവരെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സുരേന്ദ്രന് കൊട്ടാരക്കര ജയിലില്‍നിന്നു പുറത്തിറങ്ങാനാകില്ല. ഈ കേസിലും ജാമ്യം നേടിയാല്‍ മാത്രമേ ജയില്‍ മോചിതനാകാന്‍ പറ്റൂ. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി.
ശബരിമല നട തുറന്നു അഞ്ചാം ദിവസമായ ഇന്നലെയും തീര്‍ഥാടകരുടെ തിരക്ക് എങ്ങുമുണ്ടായിരുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരം പേര്‍ പതിനെട്ടാംപടി ചവിട്ടിയിരുന്നിടത്തു ഇപ്പോള്‍ 8000 ല്‍ താഴെ മാത്രമേ ഉള്ളു എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഭക്തരുടെ കുറവ് മൂലം നിലക്കല്‍-പമ്പ പാതയില്‍ ഉണ്ടായിരുന്ന 310 ല്‍ 50 സര്‍വിസുകളും കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കി. 10 ഇലക്ട്രിക് ബസുകളില്‍ മൂന്നെണ്ണം മാത്രമേ സര്‍വിസ് നടത്തുന്നുള്ളു.
നിരോധനാജ്ഞക്കെതിരേ ഇന്നലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എന്‍.എസ്.എസ് ജന. സെക്രട്ടറിയും രംഗത്തെത്തി. പൊലിസ് നടപടിയിലും ഇവര്‍ പ്രതിഷേധിച്ചു. ഉച്ചയോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരിശോധന നടത്താന്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്, അംഗങ്ങളായ പി. മോഹനദാസ്, കെ. മോഹന്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ ഉടന്‍തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
അതിനിടെ സന്നിധാനത്ത് പ്രതിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ തൃക്കാരിയൂര്‍ ക്ഷേത്രത്തിലെ വാച്ചറായ പുഷ്പരാജിനെ ദേവസ്വം ബോര്‍ഡ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago