ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ സംഘര്‍ഷം: 20 പേര്‍ക്ക് പരുക്ക്
കൊല്ലങ്കോട്: അംബേദ്കര്‍ കോളനിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഇരുപതുപേര്‍ക്ക് പരുക്ക്.
മാസാണി(34), ശെല്‍വന്‍(32), മണികണ്ഠന്‍(40), ശിവരാജന്‍(31), സുമതി(31), വീരമ്മാള്‍(29), ജയസുധ(26), ഇന്ദ്രാണി(27) കര്‍ണ്ണി(ആറ്),സുരേഷ്(22) , രവി(27) സൂര്യ(25), മാണിക്കം(50) വെള്ളക്കുട്ടി(37), ജ്യോത്(38), മയിസാമ്മാള്‍(47),മാരിയമ്മ(48), ജയപ്രിയ(20), രഞ്ജിത(24)ലീലമണി(44)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവിഭാഗങ്ങളുടേയും പരാതിയെ തുടര്‍ന്ന് എട്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
പരുക്കേറ്റവര്‍ ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാതി വിവേചനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കോളനിയില്‍ ബൈക്ക് വേഗതയില്‍ പോയത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനു തുടക്കമിട്ടതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീഷ് പറഞ്ഞു. ഒരുവിഭാഗം യുവാക്കളുടെ ആക്രമണത്തില്‍ സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും പരുക്കേറ്റതിനു കാരണക്കാരായ ശിവരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ടുകൊണ്ട് സി.പി.എം കോളനിവാസികളെ ഉള്‍പ്പെടുത്തി രണ്ടുമണിക്കൂര്‍ റോഡ് ഉപരോധിച്ചു.
കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന ഉറപ്പില്‍സമരം അവസാനിപ്പിക്കുകയാണുണ്ടായത്. സഘര്‍ഷം നിലനില്‍ക്കുന്ന ഗേവിന്ദാപുരത്ത് നൂറിലധികം പൊലിസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.ഐ സലീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."