'പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യമൊരുക്കണം'
താമരശേരി: ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനായി കൊടുവള്ളി മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യമൊരുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് താമരശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നും പരിശോധനാ സൗകര്യങ്ങളും ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനങ്ങളും ഉറപ്പാക്കണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സി.എച്ച്.സി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക പനിക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.കെ ഹസന് ഫാസില്‍ അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റണ്ട് കെ.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.കെ കൗസര്‍, റഫീഖ് കൂടത്തായി, സുബൈര്‍ വെഴുപ്പൂര്‍, എം.ടി അയ്യൂബ് ഖാന്, ഷംസീര്‍ എടവലം, ഇഖ്ബാല്‍ പൂക്കോട്, കെ.സി ഷാജഹാന്, അലി ഫൈസല്‍, അലി തച്ചംപൊയില്‍, ഇസ്ഹാഖ് ചാലക്കര, റാഫി ഈര്‍പ്പോണ, എ. സല്മാന്, മുനീര്‍ കാരാടി, നിയാസ് ഇല്ലിപ്പറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."