HOME
DETAILS
MAL
സബ്ജയിലില്‍ തടവുകാരന്‍ മരിച്ചു: പനി മൂലമെന്ന് പൊലിസ്, മര്‍ദിച്ചു കൊന്നതാണെന്ന് ബന്ധുക്കള്‍
backup
October 31 2019 | 15:10 PM
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്ജയിലില്‍ തടവുകാരന്‍ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജഗോപാലാണ് മരിച്ചത്. മരണം മര്‍ദനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പനി ബാധിച്ചതിനെ തുടര്‍ന്നാണ് രാജേഗാപാല്‍ മരിച്ചതെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
രാജഗോപാലിന്റെ മരണത്തില്‍ പൊലിസിനെതിരെ ശക്തമായ ആരോപണവുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."