HOME
DETAILS
MAL
സ്വകാര്യ ആശുപത്രിയിലെ പുകക്കുഴലിനു തീപിടിച്ചു
backup
November 21 2018 | 21:11 PM
കൊടുങ്ങല്ലൂര്‍: സ്വകാര്യ ആശുപത്രിയിലെ പുകക്കുഴലിനു തീപിടിച്ചു. തീപിടിത്തം ഒന്നര മണിക്കൂറിനു ശേഷം നിയന്ത്രണ വിധേയമാക്കി.
ഉച്ചക്കു രണ്ടരയോടെയാണ് മേത്തല ഗൗരീശങ്കര്‍ ആശുപത്രിയിലെ ഇന്‍സിനറേറ്ററിലെ പുകക്കുഴലില്‍ നിന്നും അനിയന്ത്രിതമായി കറുത്തപുക ഉയര്‍ന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ആശുപത്രി അധികൃതര്‍ പരിശോധന നടത്തിയെങ്കിലും ഇന്‍സിനറേറ്ററില്‍ മാലിന്യമൊന്നും തന്നെ കണ്ടെത്തിയില്ല. ഇതിനിടെ പരിസരവാസികളില്‍ ചിലര്‍ക്കു അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്സ് എത്തി ഇന്സറിനേറിനകത്തേയ്ക്കു വെള്ളം കടത്തിവിട്ടു പുക നിയന്ത്രിച്ചു. പുകക്കുഴലിനകത്ത് കട്ടപിടിച്ചിരുന്ന കരിയില്‍ തീപിടിച്ചതിനെ തുടര്‍ന്നാണു കറുത്ത പുക ഉയര്‍ന്നതെന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."