HOME
DETAILS

കേരളത്തില്‍ ഇനിയും മദ്യമൊഴുക്കരുത്: എസ്.കെ.എസ്.എസ്.എഫ്

  
backup
October 31 2019 | 19:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae

കോഴിക്കോട്: മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യം ഉദാരമാക്കാനുള്ള നീക്കം നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ ധാര്‍മികാന്തരീക്ഷത്തെയും നന്മയെയും നശിപ്പിക്കുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഇപ്പോള്‍ പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉല്‍പാദിപ്പിച്ച് അതിന്റെ യൂനിറ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി അബ്കാരി നിയമങ്ങളില്‍ മാറ്റം വരുത്തി ലഹരി വസ്തുക്കളുടെ ഉല്‍പാദനം ഒരു കുടില്‍ വ്യവസായമാക്കി വ്യാപിപ്പിക്കാനാണ് ശ്രമം. ഇത്തരം നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തെ നാശത്തിലേക്കാണ് എത്തിക്കുകയെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ ഇത്തരം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അക്കാദമിക മേഖലയെ ദുരുപയോഗം ചെയ്ത കാര്‍ഷിക സര്‍വകലാശാലയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. സാമൂഹിക വികാസത്തിനും അക്കാദമിക മികവിനും മുന്നില്‍ നില്‍ക്കേണ്ട സര്‍വകലാശാലകള്‍ പുതിയ തലമുറയെ വെല്ലുവിളിക്കുകയാണ് ചെയതിരിക്കുന്നത്. സമൂഹത്തില്‍ ധാര്‍മികതയും സദാചാരവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഓരോ കേരളീയനും ഇതിനെതിരേ ശക്തമായി പ്രതികരിക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago