എം.എ.യൂസുഫലിക്ക് മഹാത്മാഗാന്ധി സമ്മാന്‍
തിരുവനന്തപുരം: പ്രവാസി ഭാരതീയര്‍ക്കായി പത്തനാപുരം ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ മഹാത്മാഗാന്ധി സമ്മാന്‍ വ്യവസായി എം.എ.യൂസഫലിക്ക്.
51,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്കുന്ന മഹാത്മാഗാന്ധി സമ്മാന്‍ കഴിഞ്ഞതവണ ലഭിച്ചത് പ്രവാസി വ്യവസായി സി.കെ.മേനോനാണ്. ഈമാസം 20ന് ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.നായര്‍, പി.ആര്.ഡി മുന്‍ ഡയറക്ടര്‍ പ്രൊഫ. ജി.എന്‍.പണിക്കര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, ചലച്ചിത്രനടന്‍ ടി.പി മാധവന്, ടി.കെ നായര്‍, ജി.എന്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."