സര്‍വകലാശാലകള്‍ സമൂഹത്തിന്റെ ഹൃദയമിടിപ്പറിയണം: ഗവര്‍ണര്‍
കണ്ണൂര്‍: അക്കാദമിക് മേഖലയിലെ മികവ് കാണുന്നതിനും സമൂഹത്തിന്റെ ഹൃദയമിടിപ്പുതിരിച്ചറിയാനും സര്‍വകലാശാലകള്‍ക്ക് കഴിയണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ സര്‍വകലാശാല പ്രതിഭാപുരസ്‌കാര സമര്‍പ്പണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഉന്നത വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ പലപ്പോഴും ശ്രമിക്കാറില്ലെന്നു ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ചുമതലാബോധമുള്ള വിദ്യാര്‍ഥിസമൂഹത്തെ വാര്‍ത്തെടുക്കുന്നതോടെപ്പം സമൂഹത്തിലെ മികച്ച പ്രതിഭാശാലികളെ കണ്ടെണ്ടത്തുന്നതിനും അവരെ അംഗീകരിക്കുന്നതിനും സര്‍വകലാശാലകള്‍ക്ക് ഉത്തരവാദിത്വമുണ്ടണ്ട്.
കണ്ണൂര്‍ സര്‍വകലാശാല പ്രതിഭാപുരസ്‌കാരങ്ങളിലൂടെ നല്‍കുന്നത് അത്തരമൊരു സന്ദേശമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വാണിദാസ് എളയാവൂര്‍(സാംസ്‌കാരികം), കൈതപ്രം ദാമോദരന്‍നമ്പൂതിരി(സംഗീതം), ഫാ. ഡേവിസ് ചിറമേല്‍(സാമൂഹ്യപ്രവര്‍ത്തനം), കെ. ആര്‍ മീര(സാഹിത്യം), മഞ്ജുവാര്യര്‍(സിനിമ) എന്നിവര്‍ക്ക് ഗവര്‍ണര്‍ പുരസ്‌കാരം നല്‍കി.
മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ മാതാപിതാക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനായി. പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."