HOME
DETAILS
MAL
പരിശ്രമങ്ങള്‍ വിഫലം: ചിന്നാരി യാത്രയായി
backup
June 25 2017 | 21:06 PM
ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാനുള്ള ദിവസങ്ങള്‍ നീണ്ട പരിശ്രമം വിഫലമായി. 16 മാസം പ്രായമായ ചിന്നാരി എന്ന പെണ്‍കുഞ്ഞ് മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രംഗറെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്.
60 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഇന്നലെ പുലര്‍ച്ചെ ആറിന് അവസാനിപ്പിച്ച ശേഷമാണ് അധികൃതര്‍ കുട്ടി മരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."