HOME
DETAILS

ഹോട്ടലുടമകളുടെ ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി

  
backup
November 21 2018 | 22:11 PM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be

വടകര: നിയമലംഘനം കണ്ടെത്തി നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രതിഷേധിക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്നതിലൂടെ വ്യാപാരികള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ പ്രസ്താവിച്ചു. നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍, ലോഡ്ജ് എന്നിവ അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്.
മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടാന്‍ പാടില്ല എന്നത് കാലങ്ങളായി നഗരസഭ ആവശ്യപ്പെടുന്ന കാര്യമാണ്. മാത്രമല്ല മാസങ്ങള്‍ക്ക് മുമ്പും അല്ലാതെയും പല തവണയായി ഇത്തരത്തില്‍ മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മലിന ജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റ് അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരഭരണ കേന്ദ്രത്തിലെ അധികൃതരുടെ നിര്‍ദേശത്തോട് മുഖംതിരിച്ച സമീപനമാണ് കച്ചവടക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നിട്ടും വ്യാപാരികള്‍ ഒന്നടങ്കം സമരവുമായി രംഗത്ത് വരുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണ് ചെയ്യുന്നത്. കുറച്ച് സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ട് നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഇതുകൊണ്ട് തന്നെ വ്യാപാരികളുടെ നടപടികള്‍ ഏറെ ലജ്ജാകരമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയായി ഇതിനെ കാണേണ്ടതുണ്ടെന്നും നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago