HOME
DETAILS

മന്ത്രി ജലീല്‍ പറഞ്ഞ ശമ്പളം കെ.ടി അദീപിന് ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ല; 85,664 രൂപ മാത്രമെന്ന പേ സ്ലിപ്പുമായി പി.കെ ഫിറോസ്

  
backup
November 22, 2018 | 10:30 AM

464545651321312313

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കമ്മിഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ജലീല്‍ പറഞ്ഞപോലെ പ്രതിമാസം 1,10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും മൊത്തം ശമ്പളമായി 85,664 രൂപ മാത്രമാണ് ലഭിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേ സ്ലിപ്പുമായാണ് ഫിറോസ് രംഗത്തെത്തിയത്.

ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ചതിനു സമാനമായ തുകയാണിത്. ബാങ്കില്‍ നിന്ന് രാജിവച്ചാണ് ജനറല്‍ മാനേജറായി നിയമിതനായത്. ഡെപ്യൂട്ടേഷന്‍ നിയമനം സ്ഥിരമാക്കാന്‍ നീക്കം നടന്നിരുന്നുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പെട്രോള്‍, ഡീസല്‍ അലവന്‍സ്, ന്യൂസ് അലവന്‍സ്, എന്റര്‍ടൈന്‍മെന്റ് അലവന്‍സ്, ക്ലെന്‍സിങ് അലവന്‍സ്, ആന്വല്‍ വെഹിക്കിള്‍ എയ്ഡ്, ആന്വല്‍ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജോലിയില്‍ നിയമിതനായി അടുത്തയാഴ്ച തന്നെ കത്തു നല്‍കിയെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ കയ്യിലെഴുത്തിയ രണ്ട് സുപ്രധാന കുറിപ്പുകള്‍ ധനകാര്യ മന്ത്രാലയത്തില്‍ ഉണ്ട്. അവിടെ ചോദിക്കുമ്പോള്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ ആണെന്ന് പറയുന്നു. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കുമ്പോള്‍ അത് മന്ത്രിയുടെ അടുത്തെന്നാണ് അറിയുന്നത്. അതുകൂടി ലഭിച്ചുകഴിഞ്ഞാല്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് നിയമോപദേശം. നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടുപോകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

തിരുത്താന്‍ വേണ്ടിയോ പൂഴ്ത്തിവയ്ക്കാന്‍ വേണ്ടിയോ ആണ് കുറിപ്പുകള്‍ മന്ത്രി കൈവശം വച്ചിരിക്കുന്നത്. എല്ലാ രേഖകളും ആർക്കും പരിശോധിക്കാമെന്നാണ് അന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണെന്നും ഫിറോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ ദേഹത്തു പുരണ്ട ചോര പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെയും മേലിലേക്ക് തെറിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  a day ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  a day ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago