ബ്രിട്ടനില്‍ പെരുന്നാള്‍ ചടങ്ങിലേക്ക് കാറിടിച്ചുകയറ്റി; ആറു പേര്‍ക്ക് പരുക്ക്
ലണ്ടന്‍: ബ്രിട്ടനില്‍ പെരുന്നാള്‍ ആഘോഷത്തിലേക്ക് കാറിടിച്ചു കയറ്റി. സംഭവത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ന്യൂകാസ്റ്റില്‍ സ്‌പോര്‍ട്‌സ് സെന്ററിനു പുറത്ത് നടന്ന ഈദ് സമ്മേളനത്തിലേക്കാണ് കാറിടിച്ചുകയറ്റിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും.
രാവിലെ 9.14നാണ് സംഭവം. വെസ്റ്റ്‌ഗേറ്റ് സ്‌പോര്‍ട്‌സ് സെന്ററില്‍ പെരുന്നാള്‍ പരിപാടികള്‍ നടക്കുമ്പോഴാണ് ആക്രമണം. പരുക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഭീകരാക്രമണമല്ലെന്നാണ് നോര്‍ത്തുബ്രിയ പൊലിസിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് 42 കാരിയെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലിസ് പട്രോളിങ് ശക്തിപ്പെടുത്തി. എന്നാല്‍ പരിപാടിക്കെത്തിയ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതാണെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരുക്കേറ്റവരെ റോയല്‍ വിക്ടോറിയ ഇന്‍ഫേമെറിയില്‍ പ്രവേശിപ്പിച്ചു. ആറു ആംബുലന്‍സുകളും എയര്‍ ആംബുലന്‍സും രണ്ട് പാരാമെഡിക് റാപിഡ് റെസ്‌പോണ്‍സ് വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."