HOME
DETAILS

സൈന്യത്തിലെ 'സഹായക്' സംവിധാനം അവസാനിപ്പിക്കുന്നു

  
backup
June 25 2017 | 22:06 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf


ന്യൂഡല്‍ഹി: സൈന്യത്തിലെ മേലധികാരികള്‍ക്ക് സഹായത്തിനായി ആളെ നിയമിക്കുന്ന സഹായക്(ഓഡര്‍ലി) സംവിധാനം സൈന്യം ഭാഗികമായി ഇല്ലാതാക്കുന്നു. പകരം സാധാരണക്കാരെ ഇത്തരം ജോലികള്‍ക്കായി നിയമിക്കും. നിലവില്‍ സൈന്യത്തിലെ ഏതെങ്കിലും ജവാന്‍മാരെ ഇതിനായി നിയമിക്കുകയാണ് പതിവ്.
ഇങ്ങനെ നിയമിക്കുന്നവരെ വീട്ടുജോലി വരെ ചെയ്യിപ്പിക്കുന്നുവെന്ന പരാതിയെതുടര്‍ന്നാണിത്. സഹായക് സംവിധാനത്തിനെതിരേ സൈനികര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ട്. സമീപകാലത്ത് ജവാന്‍മാര്‍ ഇതിനെതിരേ പ്രതികരിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. സഹായക് എന്നതിലുപരി മേലുദ്യോഗസ്ഥര്‍ തങ്ങളെ അടിമപ്പണിയെടുപ്പിക്കുന്നുവെന്നായിരുന്നു പരാതി.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നും എന്നാല്‍ യുദ്ധമേഖലയിലും പ്രശ്‌നബാധിത പ്രദേശങ്ങളിലും സാധാരണക്കാരെ നിയമിക്കില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇത് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നപ്പോള്‍ സഹായക് സംവിധാനം തുടരണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി ചുമതലപ്പെടുത്തിയ സൈനികര്‍ പണിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഏപ്രിലില്‍ നടന്ന സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ സൈനികരുടെ ആരോഗ്യം, സഹായക് സംവിധാനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് സാധാരണക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ സംരക്ഷിക്കുക, ആയുധങ്ങള്‍ പരിപാലിക്കുക, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുക എന്നിവയാണ് സഹായകിന്റെ ഉത്തരവാദിത്തം.
ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് സഹായത്തിനായി ഇന്ത്യക്കാരായ ജവാന്‍മാരെ നിയമിക്കുന്ന പതിവ് സ്വാതന്ത്ര്യത്തിന് ശേഷവും തുടര്‍ന്ന് പോരുകയായിരുന്നു.
എന്നാല്‍ സമാധാന മേഖലകളില്‍ മാത്രമായിരിക്കും സഹായികളായി സാധാരണക്കാരെ നിയമിക്കുക. യുദ്ധമേഖലകളില്‍ സൈനികരെ തന്നെ നിയമിക്കുന്ന പതിവ് തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago