HOME
DETAILS
MAL
ഭക്തര്‍ക്ക് നിരോധനാജ്ഞയില്ല: മന്ത്രി കടകംപള്ളി
backup
November 22 2018 | 19:11 PM
പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കു നിരോധനാജ്ഞയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥലത്തെത്തുന്ന സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാനുള്ള സാങ്കേതികമായ ചില നടപടികള്‍ മാത്രമേ നിലവിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മഡിയന്‍ കൂലോം ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്ത സംഭവം സര്‍ക്കാരിന് അറിയില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവേ ഇതുസംബന്ധിച്ചുള്ളൂ. ഒരു ക്ഷേത്ര മേല്ശാന്തിക്കെതിരേ സ്വീകരിക്കുന്ന അച്ചടക്കനടപടിയെപ്പറ്റി മന്ത്രിക്ക് അറിവുണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ വാഹനം പൊലിസ് തടഞ്ഞിട്ടില്ലെന്ന് എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."