പ്രവര്‍ത്തന രംഗത്തെ 10 വര്‍ഷം: ഉപഭോക്തൃ സമ്മേളനം സംഘടിപ്പിച്ചു
കോഴിക്കോട്: ഉപഭോക്താവും കച്ചവടക്കാരനും തമ്മിലുള്ള ബന്ധത്തിലെ നഷ്ടപ്പെട്ട ധാര്‍മ്മികത വീണ്ടെടുക്കുന്നതിലൂടെ ജീവിതത്തിലെ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മൂല്യശോഷണം അവസാനിപ്പിക്കുവാന്‍ കഴിയുമെന്ന് മുന്‍ മന്ത്രി അഡ്വ. എം.ടി.പത്മ.
ധാര്‍മ്മികത നഷ്ടപെട്ടത് കൊണ്ടാണ് ഉപഭോക്തൃകോടതികളേയും മറ്റ് സംവിധാനങ്ങളേയും ആശ്രയിക്കേണ്ടി വരുന്നത്. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രവര്‍ത്തന രംഗത്ത് 10 വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായ് സംഘടിപ്പിച്ച 'ഉപഭോക്തൃ സമ്മേളനം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ സമിതി പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷനായി.
സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച അഡ്വ. കെ. ആനന്ദകനകം, സമിതിയുടെ പ്രവര്‍ത്തനവുമായി സഹകരിച്ച ടി.ഒ വര്‍ക്കി, സമിതിയുടെ സെക്രട്ടറിയായി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പദ്മനാഭന്‍ വേങ്ങേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
'മഹാതമജിയുടെ ഉപഭോക്തൃ വീക്ഷണം' എന്ന വിഷയത്തില്‍ പ്രൊഫ. ഫിലിപ്പ് കെ. ആന്റണി പ്രഭാഷണം നടത്തി. അഡ്വ. കെ. ആനന്ദകനകം, ഫിലിപ്പ് കെ. ആന്റണി, ടി.ഒ വര്‍ക്കി, പദ്മനാഭന്‍ വേങ്ങേരി, ജയശങ്കര്‍ പൊതുവത്ത്, സി. പ്രേമവല്ലി, ഉഷഗോപിനാഥ്, വി.പി സനീബ്കുമാര്‍, വി. ചന്ദ്രശേഖരന്‍, രാജന്‍ മണ്ടൊടി, വനജ ചീനം കുഴിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."