ഒക്ടോബര്‍ ഏഴ് ഫണ്ട് ശേഖരണ ദിനമായി ആചരിക്കും: ജില്ലാ മുശാവറ
മലപ്പുറം: ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച (മുഹര്‍റം ആദ്യ വെള്ളി) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിര്‍ധനരായ ഖാസി, ഖത്വീബ്, മുദരിസ് എന്നിവരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ക്ഷേമനിധി ഫണ്ട് ശേഖരണ ദിനമായി ആചരിക്കാന്‍ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ തീരുമാനിച്ചു. സമസ്തക്കു കീഴില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പള്ളികളിലും മദ്രസകളിലും അക്രമം നടത്തി പൂട്ടിക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ഹീന ശ്രമങ്ങളെ യോഗം അപലപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര് അധ്യക്ഷനായി. വര്‍ക്കിങ് സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി റിപ്പോര്‍ട്ടവതരിപ്പിച്ചു. എ. മരക്കാര്‍ മുസ്ലിയാര് നിറമരതൂര്‍, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, കാടേരി മുഹമ്മദ് മുസ്ലിയാര്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാളാവ് സൈതലവി മുസ്ലിയാര്, പാതിരമണ്ണ അബ്ദുല്‍ ലത്വീഫ് ഫൈസി, അരിപ്ര അബ്ദുല്‍ അസീസ് ഫൈസി, ഒ.ടി മൂസ മുസ്ലിയാര്, കൂടര മുഹമ്മദ് മുസ്ലിയാര്, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.എച്ച് ത്വയ്യിബ് ഫൈസി, എം. സുലൈമാന്‍ ഫൈസി, എം.പി മുഹമ്മദ് മുസ്ലിയാര് മുടിക്കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."