ഹര്‍ത്താല്‍: അടിമാലിയില്‍ സംഘര്‍ഷം; തൊടുപുഴയില്‍ 21 പേര്‍ അറസ്റ്റില്‍
അടിമാലി/തൊടുപുഴ: നെടുങ്കണ്ടത്ത് എസ്എന്‍ഡിപി ശാഖായോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ തൊടുപുഴയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ പ്രസിഡന്റ് എസ് പ്രവീണ്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലേയ്ക്ക് മാറ്റിയത്.
വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടാനുള്ള നീക്കത്തിനിടയിലായിരുന്നു അറസ്റ്റ്.
അടിമാലിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അടിമാലി ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതില്‍ പ്രതിഷേധിച്ച നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി.
എസ്.എന്‍.ഡി.പി അടിമാലി യൂണിയന്‍ ചെയര്‍മാന്‍ അനില്‍ തലനിലം, വൈസ് ചെയര്‍മാന്‍ രജ്ഞിത്ത് കാവളായില്‍ എന്നിവര്‍ ഉള്‍പ്പടെ 16 പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് വിട്ടയച്ചു.
ഇന്നലെ രാവിലെ തൊടുപുഴ നഗരത്തില്‍ പ്രകടനം നടത്തിയ നേതാക്കളും പ്രവര്‍ത്തകരും കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ ഉപരോധിക്കാനാണ് ആദ്യം ശ്രമിച്ചത്. രാവിലെ മുതല്‍ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയിരുന്നു. നിരവധി യാത്രക്കാരും ബസ് സ്റ്റാന്റില്‍ ഉണ്ടായിരുന്നു.
ബസുകള്‍ തടഞ്ഞതോടെ സി ഐ എന്‍ ജി ശ്രീമോന്‍, എസ് ഐ ജോബിന്‍ ആന്റണി എന്നിവരുടെ നേതൃതവത്തില്‍ പൊലിസ് സ്ഥലത്തെത്തി.
പ്രതിഷേധക്കാരെ നിന്നും നീക്കം ചെയ്തു. ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം റസ്റ്റ്ഹൗസ് പരിസരത്ത് എസ് പ്രവീണിന്റെ നേതൃത്വത്തില്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തകര്‍ അതുവഴിയെത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ വീണ്ടും തടഞ്ഞു.
ബസുകള്‍ കടത്തിവിടാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടും അവര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുമെന്ന് കണ്ടതോടെ പൊലിസ് ഇവരെ അറസ്റ്റ് ചെയ്ത് തൊടുപുഴ സ്‌റ്റേഷനിലേക്ക് മാറ്റി.
എസ് പ്രവീണിനു പുറമെ എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ സെക്രട്ടറി പി എസ് സിനിമോന്‍, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ വി ജയേഷ്, നേതാക്കളായ ലിഖിന്‍ പി ഗോപിനാഥ്, വിനോദ് നാരായണന്‍ എന്നിവരടക്കം 21 പേരാണ് അറസ്റ്റിലായത്.
പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടരയോടെയാണ് എല്ലാവരെയും ജാമ്യത്തില്‍ വിട്ടയയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."