മഴയ്ക്ക് ശമനമില്ല; ചേര്‍ത്തലയില്‍ നിരവധി വീടുകള്‍ വെളളക്കെട്ടില്‍
ചേര്‍ത്തല: താലൂക്കില്‍ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി വീടുകള്‍ വെള്ളകെട്ടിലായി.
അന്ധകാരനഴിയില്‍ തീരപ്രദേശങ്ങളില്‍ പെയ്ത്തു വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊഴിമുറിച്ച് വെള്ളം കടലിലേയ്ക്ക് ഒഴുക്കിവിട്ടു. ഒറ്റമശ്ശേരിയില്‍ പുലിമുട്ടിനു സമീപം ശക്തമായ കടല്‍ തിര ഉയരുന്നത് ഭീഷണിയായി തുടരുന്നു. ചേര്‍ത്തല നഗരസഭയിലേയും മാരാരിക്കുളം തെക്കുപഞ്ചായത്തിലേയും 5, 6 വാര്‍ഡുകളും പള്ളിപ്പുറം പഞ്ചായത്ത് 9, 12 വാര്‍ഡുകളിലുമാണ് അധികം വെള്ളം കയറിയിട്ടുള്ളത്.
നഗര സഭ അഞ്ചാം വാര്‍ഡ് ചിറയില്‍ തങ്കച്ചന്‍, സുലേഖ, വടക്കു വീട്ടില്‍ ബോസ് എന്നിവരുടെ വീടുകള്‍ വെള്ളം കയറിയ നിലയിലാണ്.പെയ്ത്തു വെള്ളം കായലിലേയ്ക്ക് ഒഴുകി പോയിരുന്ന തോട് സ്വകാര്യ വ്യക്തി നികത്തിയതാണ് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെള്ളം ഉയര്‍ന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പള്ളിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വേലിക്കകത്ത് കോളനി നിവാസികളാണ് വെള്ളകെട്ടുമുലം ദുരിതത്തിലായി ട്ടുള്ളത്. ഇവിടെയുള്ള 13 വീടുകളിലും വെള്ളകെട്ടാണ്.വേലിക്കകത്ത് പുത്തന്‍കോളനി വി.റ്റി. രജിമോന്‍, രവി, ബെന്നി, ബൈജു എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും വെള്ളകെട്ടിലാണ്.
കോളനിയിലെ പരമ്പരാഗത ജല സ്‌ത്രോതസുകളും കക്കൂസുകളും വെള്ള കെട്ടിലായതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു.താഴ്ന്ന പ്രദേശങ്ങളാണ് പൂര്‍ണ്ണമായും വെള്ളകെട്ടിലായിട്ടുള്ളത്.വയലാര്‍, കടക്കരപ്പള്ളി, തൈക്കല്‍, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലും തണ്ണീര്‍മുക്കം, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലെ കായലോര മേഖലകളും വെള്ളകെട്ട് ഭീഷണിയിലാണ്.തൈക്കല്‍ അംബേദ്ക്കര്‍ കോളനിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.മഴ ഒരു ദിവസം കൂടി തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടിവരുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."