യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കടയില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു
കരുനാഗപ്പള്ളി: ഓച്ചിറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കടയില്‍ക്കയറി വെട്ടിപരുക്കേല്‍പ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചു ഇന്നലെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
യൂത്ത് കോണ്‍ഗ്രസ് മേമന കുറ്റിയില്‍ കിഴക്കതില്‍ റഫീക്കി (25)നെയാണ് ഒരു സംഘം കടയില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ചത്. പൂര്‍വ്വ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. റഫീക്ക് സെയില്‍സ്മാനായി ജോലി നോക്കുന്ന ടൗണിലെ കടയില്‍ കയറി കഴിഞ്ഞ ദിവസം രാത്രി 7.30 ന് ബൈക്കുകളില്‍ എത്തിയ അക്രമിസംഘമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്.
പരുക്കേറ്റ റഫീക്കിനെ താലൂക്കാശുപത്രിയിലും അവിടെ നിന്നും വൈക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇത് സംബന്ധിച്ച് കായംകുളം കൃഷ്ണപുരം തോട്ടുകര സ്വദേശികളായ രണ്ട് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ടൗണിലെ കടയില്‍ മുളക് ബജിയെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്നും ഇതാകാം ആക്രമത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."