ബാലഭാസ്‌കറിന്റെ മരണം: വിശദമായി അന്വേഷിക്കണമെന്ന് ഡി.ജി.പി
തിരുവനന്തപുരം; പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അന്വേഷിക്കണമെന്ന് ഡി.ജി.പിയുടെ നിര്‍ദേശം. ലോക്കല്‍ പോലിസിന് അതിനു വേണ്ട സഹായം നല്‍കാന്‍ ക്രൈം ബ്രഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ ആയിരുന്നു വണ്ടിയോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി.
തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."