HOME
DETAILS

മഴയെ ഉത്സവമാക്കി നാട്ടുകൂട്ടം

  
backup
June 27 2017 | 20:06 PM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95

പാലക്കുന്ന് : അവധിദിനത്തില്‍ മഴയെ ഉത്സവമാക്കി നാട്. കഴിഞ്ഞ ദിവസങ്ങളിലാണ് കാസര്‍കോടിന്റെ വിവിധ ഗ്രാമങ്ങളില്‍ മഴയുത്സവം സംഘടിപ്പിച്ചത്. കനത്ത മഴപെയ്തതോടെ വെള്ളം കയറിയ വയലുകളില്‍ കൃഷിയിറക്കിയും വയലില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചും മഴയുത്സവം ഗംഭീരമാക്കി. പാലക്കുന്ന് അരവത്ത് വയലില്‍ നാട്ടിമഴയുത്സവം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്കൊപ്പം വയലില്‍ ഞാറു നട്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന പൊലിവ് 'മഴപ്പൊലിമ' പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചേറിലും വയലിലും ഇറങ്ങിയില്ലെങ്കിലും ജീവിച്ചുപോകാമെന്ന ധാരണയിലാണു പുതുതലമുറ ജീവിക്കുന്നതെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലുള്ളവര്‍ അധ്വാനിക്കുന്നതിനാലാണ് നാം ഭക്ഷണം കഴിച്ചുപോകുന്നതെന്ന് ഇത്തരക്കാര്‍ ഓര്‍മിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, എം.എസ്.എസ്.ആര്‍.എഫ് വയനാട് തലവന്‍ ഡോ. വി. ബാലകൃഷ്ണന്‍, കുടുംബശ്രീ ഡി.എം സി.കെ.പി രഞ്ജിത്ത്, പള്ളിക്കര കൃഷി ഓഫിസര്‍ കെ. വേണുഗോപാലന്‍, വി.വി സുകുമാരന്‍, ജയപ്രകാശ് സംസാരിച്ചു. രാവിലെ അരവത്തുവയല്‍ കേന്ദ്രീകരിച്ചു നടന്ന ഘോഷയാത്ര കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വി. പ്രണബ് കുമാര്‍ അധ്യക്ഷനായി.
പുല്ലൂര്‍ പെരിയ: പുല്ലൂര്‍ പെരിയ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പെരളം വയലില്‍ സംഘടിപ്പിച്ച 'മഴപ്പൊലിമ' സംഘടിപ്പിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സീത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വേലായുധന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ബിന്ദു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന, സെക്രട്ടറി ജയരാജ് സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago