യു.എ.പി.എ ചുമത്തി അറസ്റ്റ്: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കോഴിക്കോട് രണ്ടു വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി ജയിലിലടച്ച വിഷയം ഉന്നയിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി നല്‍കിയ മറുപടിയെ തുടര്‍ന്ന് പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
ഏഴ് മാവോയിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയ സര്‍ക്കാരാണിതെന്നും കീഴടങ്ങാന്‍ തയ്യാറായവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് വെടിവച്ചു കൊല്ലുകയായിരുന്നെന്നും അടിയന്തര പ്രമേയനത്തിന് അവതരണാനുമതി തേടിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നവേത്ഥാനപ്രസ്ഥാനവും വനിതാ മതിലും തീര്‍ക്കുന്നവര്‍ പോയിന്റ് ബ്ലാങ്കില്‍നിന്ന് ഒരു സ്ത്രീയെ വെടിവച്ചു കൊന്നു. വയോധികനായ മണിവാസകത്തെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു എന്ന് സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സി.പി.ഐ തന്നെ പറയുന്നു. പൊലിസ് വ്യാജ തെളിവുണ്ടാക്കുകയാണ്. ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന സി.പി.ഐയുടെ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉള്ളപ്പോഴാണ് ഇതു നടന്നിരിക്കുന്നത്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലാതായിരിക്കുന്നു. മാവോയിസ്റ്റുകളെ നിയമപരമായി നമ്മുടെ കൂട്ടത്തിലേക്കു കൊണ്ടുവരാതെ യു.എ.പി.എ. ചുമത്തുകയാണ് ചെയ്യുന്നത്. ഈ കരിനിയമം മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
യു.എ.പി.എ നിയനം കൊണ്ടുവരികയും അതിനെ ഭേദഗതികള്‍ അതരിപ്പിച്ച് കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്ത കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും പ്രതിസ്ഥാനത്തു കൊണ്ടുവരാനും പൊലിസ് നടപടിയെ ന്യായീകരിക്കാനുമാണ് മുഖ്യമന്ത്രി തന്റെ മറുപടിയിലൂടെ ശ്രമിച്ചത്. യു.എ.പി.എ നിയമം കൊണ്ടുവന്ന കോണ്‍ഗ്രസിന്റെ വഴിതന്നെയാണ് ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംരക്ഷകരെന്ന മുഖംമൂടി കോണ്‍ഗ്രസ് ധരിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കീഴടങ്ങാന്‍ വന്നവരെ വെടിവച്ചു കൊന്നു എന്നാണ് പറയുന്നത്. ഇങ്ങനെ മാവോയിസ്റ്റുകളെ വിശുദ്ധരാക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. രണ്ടു ചെറുപ്പക്കാരെ അറസ്റ്റു ചെയ്ത സംഭവം ഗൗരവമായി പരിശോധിക്കുമെന്നും ഈ കരിനിയമം ഒരു തരത്തിലും ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കുനേരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്. ഏഴുപേരെ വെടിവച്ചു കൊന്നതിന്റെ കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി ദീര്‍ഘനേരം മറുപടി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ ഒരുതരത്തിലും ന്യായീകരിക്കുന്നില്ലെന്നും നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാല്‍ പ്രതിപക്ഷമാണ് പൊലിസിനെ നയിക്കുന്നതെന്നു തോന്നുമെന്നും അദ്ദേഹം കളിയാക്കി. മുഖ്യമന്ത്രിക്കെതിരേ സി.പി.ഐയില്‍നിന്നു മാത്രമല്ല സി.പി.എമ്മില്‍നിന്നും എതിര്‍ശബ്ദം ഉയര്‍ന്നിരിക്കുന്നു. ഹിറ്റ്‌ലര്‍ക്കു പകരം ആ കസേരയില്‍ പിണറായി ഇരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."