ദേശീയ സ്കൂള്‍ കായികമേള ഇനി വേര്‍തിരിവില്ല; രï് ഘട്ടമായി പഞ്ചാബില്‍ തന്നെ
ആലപ്പുഴ: അത്ലറ്റിക്സിലെ വിവേചനത്തിനെതിരേ കേരളം ഉയര്‍ത്തിയ പ്രതിഷേധത്തിന് മുന്നില്‍ ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് വഴങ്ങി. ആണ്, പെണ് വേര്‍തിരിവില്ലാതെ ദേശീയ സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് രïുഘട്ടങ്ങളിലായി നടത്താന്‍ തീരുമാനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ചാംപ്യന്‍ഷിപ്പ് നടത്താനാണ് ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് നേരത്തെ തീരുമാനിച്ചത്.
പഞ്ചാബിലെ സംഗൂരിലാണ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചത്. ലിംഗ വിവേചനത്തിനെതിരേ കേരളം പ്രതിഷേധം ഉയര്‍ത്തിയതോടെ സംഗൂരില്‍ തന്നെ രï് ഘട്ടങ്ങളിലായി ചാംപ്യന്‍ഷിപ്പ് നടത്താന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. അïര്‍ 14, 17, 19 വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടത്താനാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ അïര്‍ 14, 17 ആണ്, പെണ് വിഭാഗങ്ങളുടെ മത്സരങ്ങള്‍ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെ അരങ്ങേറും. അïര്‍ 19 വിഭാഗം മത്സരങ്ങള്‍ ഡിസംബര്‍ 11 മുതല്‍ 15 വരെ രïാം ഘട്ടത്തില്‍ നടക്കും.
മൂന്ന് വിഭാഗങ്ങളിലെ മത്സരങ്ങളും ഒരുമിച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് ഇത് ആണ്, പെണ് വിഭാഗങ്ങളായി വേര്‍തിരിച്ചു നടത്താന്‍ തീരുമാനിച്ചു. പെണ്‍കുട്ടികളുടെ വിഭാഗം മത്സരങ്ങള്‍ ഡിസംബര്‍ അ ഞ്ചു മുതല്‍ ഒന്‍പതു വരെയും ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ 12 മുതല്‍ 16 വരെയും നടത്താനായിരുന്നു തീരുമാനം.
വര്‍ഷങ്ങളായി ഒരുമിച്ച് നടന്നിരുന്ന ദേശീയ ചാംപ്യന്‍ഷിപ്പ് 2016 മുതല്‍ മൂന്ന് വിഭാഗങ്ങളിലായി വിഭജിച്ച് നടത്തി വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."