HOME
DETAILS

ഇടുക്കിയുടെ സ്വന്തം എന്‍.സി.സി ബറ്റാലിയന്‍ യാഥാര്‍ഥ്യമാകുന്നു

  
backup
August 06 2016 | 20:08 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d


തൊടുപുഴ: 33 കേരള എന്‍.സി.സി ബറ്റാലിയന്‍ നെടുങ്കണ്ടത്ത് യാഥാര്‍ഥ്യമാകുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബറ്റാലിയന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം നടക്കും.  ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള കമാന്‍ഡിങ് ഓഫിസര്‍, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ 20 വിദഗ്ധ പരിശീലകര്‍, 22 സായുധ സേനാംഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ 22 സിവില്‍ ജീവനക്കാര്‍ എന്നിവരുടെ സേവനം ബറ്റാലിയനില്‍ ലഭ്യമാകും. മൂന്നു പട്ടാള ട്രക്കുകളും ചെറു വാഹനങ്ങളും ക്യാംപിലേക്ക് അനുവദിച്ചിട്ടുണ്ട്. താമസിയാതെ കേഡറ്റുകള്‍ക്കു പരിശീലനം നല്‍കാന്‍ പട്ടാള ഉദ്യോഗസ്ഥരും എത്തും.
നിലവില്‍ ബറ്റാലിയന്റെ ചുമതല വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 10 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിലും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലുമായി ഓഫിസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലയിലെ മലകളും കുന്നുകളും ട്രക്കിങ് സാധ്യതകളും ബറ്റാലിയനു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നെടുങ്കണ്ടം കേന്ദ്രമാക്കി ഇടുക്കിയുടെ സ്വന്തം ബറ്റാലിയന്‍ ആരംഭിക്കുന്നത്. മേഖലയിലെ എന്‍.സി.സി പരിശീലകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നടത്തിയ ശ്രമഫലമായി 2012 ലാണ് ബറ്റാലിയന്‍ അനുവദിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ബറ്റാലിയനാണിത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ കാലതാമസമുണ്ടായി. ഇതോടെ ജില്ലയിലെ  കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍.സി.സി യൂണിറ്റുകള്‍ ആരംഭിക്കാനാവും. കോട്ടയം, മൂവാറ്റുപുഴ ബറ്റാലിയനുകള്‍ വിഭജിച്ചാണ് നെടുങ്കണ്ടത്തെ ബറ്റാലിയന്‍ രൂപീകരിച്ചിരിക്കുന്നത്. ആകെ 3600 കേഡറ്റുകള്‍ ഇതിന്റെ പരിധിയില്‍ വരും. 1200 കോളജ് വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടും. ഹൈറേഞ്ചിലെ അഞ്ച് ഹൈസ്‌കൂളുകളില്‍ ജൂനിയര്‍ യൂനിറ്റുകളും ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളിലായി ഏഴു സീനിയര്‍ യൂനിറ്റുകളുമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇനി മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കാനാകും.
അണ്‍ എയ്ഡഡ് തലത്തിലുള്ള സ്‌കൂളുകളിലും കോളജുകളിലും യൂണിറ്റ് തുടങ്ങണമെങ്കില്‍ അതാതു സ്ഥാപനങ്ങള്‍ ചെലവു വഹിക്കണം. കായിക പരിശീലനം, ട്രക്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള പ്രവര്‍ത്തനമാണ് ക്യാംപിലുടെ ലഭിക്കുന്നത്. കേഡറ്റുകള്‍ക്ക് സംവരണവും പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago