പനി: പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു
കരുളായി: പനി പ്രതിരോധത്തിന്റെ ഭാഗമായി കരുളായി പഞ്ചായത്തിന്റെ കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നു. പഞ്ചായത്തില്‍ നിലവില്‍ 12 ഡെങ്കിപ്പനിയാണ് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത്.
29ന് എല്ലാം വാര്‍ഡുകളിലും സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ശുചീകരിക്കാനും ബോധവല്‍ക്കരണം നടത്താനും ജൂലൈ ഒന്നിന് വാരിക്കല്‍, മൂന്നിന് പുള്ളിയില്‍ ഓഡിറ്റോറിയം, എട്ടിന് കുട്ടിമല എന്നിവിടങ്ങളില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പനി ക്ലിനിക്കുകള്‍ നടത്താനും തീരുമാനിച്ചു. ഇതുവരെ പനിപിടിപെട്ട എല്ലാവരെയും ക്ലീനിക്കിലേക്ക് എത്തിക്കും. ഇന്ന് രാവിലെ കരുളായി ടൗണ്‍ ശുചീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫ അധ്യക്ഷയായി.
മെഡിക്കല്‍ ഓഫിസര്‍മാരായ കെ.റിയാസ്, ലളിതാഭായി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ കെ.മനോജ്, ഫാത്തിമ സലീം, ഷീബ പൂഴിക്കുത്ത്, പഞ്ചായത്ത് സെക്രട്ടറി റഹീംക്കുട്ടി സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കെ. കമ്മത്ത് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."