HOME
DETAILS

ബഗ്ദാദിയുടെ സഹോദരിയെ പിടികൂടിയെന്ന് തുര്‍ക്കി

  
backup
November 05 2019 | 19:11 PM

%e0%b4%ac%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf

 

അങ്കാറ: കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മൂത്ത സഹോദരിയെ തുര്‍ക്കി സേന സിറിയയില്‍ നിന്നു പിടികൂടി. 65കാരിയായ റസ്മിയ അവാദിനെയാണ് ഭര്‍ത്താവിനും അഞ്ചു മക്കള്‍ക്കുമൊപ്പം പിടികൂടിയതെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. അലപ്പോയിലെ അസാസ് നഗരത്തില്‍ താമസിച്ചിരുന്ന ട്രെയിലര്‍ കണ്ടെയിനറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുവര്‍ണനേട്ടമെന്ന് ഇതിനെ വിശേഷിപ്പിച്ച ഉദ്യോഗസ്ഥന്‍ കൂട്ടത്തിലെ മുതിര്‍ന്നവരെ ചോദ്യംചെയ്തുവരുന്നതായി അറിയിച്ചു. ഐ.എസിനെ കുറിച്ച് ബഗ്ദാദിയുടെ സഹോദരിക്ക് അറിയാവുന്ന കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. അത് ഈ ഭീകരസംഘടനയെക്കുറിച്ച് കൂടുതല്‍ അറിയാനും കൂടുതല്‍ പേരെ പിടികൂടാനും സഹായിക്കും- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞമാസമാണ് സിറിയയിലെ ഇദ്‌ലിബില്‍ യു.എസ് സേനയുടെ സൈനികനടപടിക്കിടെ ബഗ്ദാദി സ്വയം സ്‌ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിത്തെറിച്ചത്. ഐ.എസിനെതിരായ നടപടിയില്‍ തുര്‍ക്കിയുടെ പ്രതിബദ്ധതയെയാണ് ബഗ്ദാദിയുടെ സഹോദരിയെ പിടികൂടിയത് കാണിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago