രാജ്നാഥ് സിങ് റഷ്യയില്‍
മോസ്കോ: ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയിലെത്തി. ത്രിദിന സന്ദര്‍ശനത്തിനിടയില്‍ മോസ്കോയില്‍ നടക്കുന്ന ഇന്ത്യ-റഷ്യ പ്രതിരോധ വ്യവസായ സമ്മേളനത്തിലും റഷ്യന്‍ പ്രതിരോധമന്ത്രി ജനറല്‍ സെര്‍ജി ഷൊയിഗുമായി ഉഭയകക്ഷി ചര്‍ച്ചയിലും അദ്ദേഹം പങ്കെടുക്കും.
മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആറ് പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിലും റഷ്യയുടെ മുന്‍നിര യുദ്ധവിമാനമായ സുഖോയ് 30 എം.കെ1 ഇന്ത്യന്‍ വ്യോമസേനയുമായി ചേര്‍ന്ന് നവീകരിക്കുന്നതിലുമുള്ള കരാറുകളില്‍ രാജ്നാഥ് ഒപ്പുവയ്ക്കും.
ഇന്ത്യന്‍ നാവികസേനക്ക് വേണ്ടി രണ്ട് ആധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നതും എസ് 400 വിമാനവേധ മിസൈല്‍ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായ കരാറുകളും വിമാന ഇന്ധന വിതരണമുള്‍പ്പെടെ ഇരു സൈന്യങ്ങളും തമ്മിലെ സഹകരണവും ചര്‍ച്ചയാവും.
ഇന്ത്യക്ക് കമോവ് 226 ടി എന്ന ഭാരംകുറഞ്ഞ പെലികോപ്റ്റര് നിര്മിച്ചുനല്കുന്നതില് കരാറുണ്ടാക്കാനും റഷ്യക്ക് താല്പര്യമുണ്ട്.
യു.എസിന്റെ അനിഷ്ടം വകവയ്ക്കാതെയാണ് ഇന്ത്യ റഷ്യയുടെ എസ് 400 മിസൈല്‍ സംവിധാനം സ്വന്തമാക്കുന്നത്. നേരത്തെ ഇതിന്റെ പേരില്‍ തുര്‍ക്കിയുമായി യു.എസ് അകന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."