കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും
തൃശൂര്‍: 10 കിലോ കഞ്ചാവ് ബാഗില്‍ കടത്തിക്കൊണ്ടു പോകുന്നിതിനിടെ പിടിയിലായ ഇടുക്കി സ്വദേശിക്ക് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും. ഉടുമ്പഞ്ചോല സ്വദേശി പാറത്തോട് ചെങ്ങനാല് വീട്ടില്‍ സുധീഷിനെയാണ് തൃശൂര്‍ നാലാം അഡിഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ആര് മധുകുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം.
2013 ഏപ്രില്‍ 29ന് ഉച്ചക്ക് 12.45നാണ് ഇയാള്‍ പിടിയിലാകുന്നത്. തൃശൂര്‍-കുന്ദംകുളം ഹൈവേയിലെ കൈപ്പറമ്പില്‍ സ്റ്റേഷനറി കടക്കു മുന്പില് ബാഗുമായി പ്രതി നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ മധുസൂദനന് പിള്ള ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്. തമിഴ്നാട്ടിലെ കമ്പത്തു നിന്നും കൊണ്ടു വന്ന കഞ്ചാവ് അജ്ഞാതനായ മറ്റൊരു വ്യക്തിക്ക് കൈമാറാനാണ് പ്രതി നില്‍ക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. അറസ്റ്റു ചെയ്യാനൊരുങ്ങിയ ഉദ്യോഗസ്ഥനെ തന്റെ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും ഭീഷണിക്ക് വഴങ്ങാതെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കകം അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."