420 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍
ചാലക്കുടി: കാറില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന 420 ലിറ്റര്‍ സ്പിരിറ്റുമായി യുവാവിനെ ചാലക്കുടി പൊലിസ് പിടികൂടി. വരന്തരപ്പിള്ളി തുണ്ടിക്കടവില്‍ അനില്‍ കുമാറിനെയാണ് (30) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷ്, എസ്.ഐ ജയേഷ് ബാലന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
അങ്കമാലിയില്‍ നിന്നും വെള്ളാംങ്കല്ലൂരിലേക്ക് കാറില്‍കൊണ്ടു പോവുകയായിരുന്നു സ്പിരിറ്റ്. കാറില്‍ പുറകിലെ ഡിക്കിയില്‍ 35ലിറ്റര്‍ വീതം കൊള്ളുന്ന 12 കനാസുകളിലായിട്ടായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വളരെ സുരക്ഷിതമായ രീതിയിലായിരുന്നു സ്പിരിറ്റ് കൊണ്ടു പോയിരുന്നത്. തൃശൂര്‍ റൂറല്‍ എസ്.പി എം.കെ.പുഷ്‌കരന്റെ നിര്‍ദ്ദേശാനുസരണം ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് വ്യാപകമായി മദ്യംമയക്കു മരുന്ന് എന്നിവ കടത്തി കൊണ്ടു വരുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു.
ദേശീയ പാതയില്‍ ചിറങ്ങര പൊങ്ങത്ത് വച്ച് അമിത വേഗതിയില്‍ വന്ന കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയ ശേഷം നിര്‍ത്താതെ ചാലക്കുടി ഭാഗത്തേക്ക് പോയതായ വിവരത്തെതുടര്‍ന്ന് ചാലക്കുടി പൊലിസിന്റെ നേതൃത്വത്തില്‍ ചാലക്കുടി കോടതി ജങ്ഷനില്‍ പൊലിസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. പരിശോധന കണ്ട് മാള ഭാഗത്തേക്ക് അതിവേഗതയില്‍ തിരിച്ച കാര്‍ പൊലിസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനം വിശദ പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ പുറകിലായി കന്നാസുകളിലിരുന്ന സ്പിരിറ്റ് പൊലിസ് കാണുന്നത്. ഇതിനിടയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച അനില്‍ കുമാറിനെ പൊലിസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. സ്പിരിറ്റ് ഉറവിടവും കടത്തിയ വാഹനത്തെയും സംഘത്തിലെ മറ്റുള്ളവരെയുംകുറിച്ച് വിശദ്ദമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്പി സി.ആര്‍.സന്തോഷ് കുമാര്‍ പറഞ്ഞു.
ക്രൈം സ്‌ക്വാഡ് എസ്.ഐ വത്സകുമാര്‍ വി.എസ്, ക്രൈബ്രാഞ്ച് എസ്.ഐ എം.പി.മുഹമ്മദ് റാഫി, എ.എസ്.ഐമാരായ സുനില്‍ പി.സി, ജിനുമോന്‍ തച്ചേത്ത്, ക്രൈസ്‌ക്വാഡ് അംഗങ്ങളായ പി.വി ജയകൃഷ്ണന്‍,സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ്പൗലോസ്, ടി.ജി മനോജ്, പി.എം മൂസ,വി.യു സില്‍ജോ,റെജി. എ.യു,ഷിജോ തോമസ്, ലിജു ഇയ്യാനി,സുരേഷ് വി.ദേവ്,ചാലക്കുടി സ്റ്റേഷനിലെ എ.എസ്‌ഐ വേണു ഗോപാല്‍ ടി.കെ സീനിയര്‍ സി.പി.ഒ മുഹമ്മദ് റാഷി, ഷാജു എം.ടി, രാജേഷ് ചന്ദ്രന്‍, പി,വി.ദീപു, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."