മഴക്കാല രോഗങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കിം യൂനിറ്റിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നതിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, തൃത്തല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പകര്‍ച്ചവ്യാധികള്‍ക്കെതിരേ ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
തൃത്തല്ലുര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ സൂപ്രവൈസര്‍ കെ.രാമദാസ് വളണ്ടിയര്‍മാര്‍ക്ക് വീടുകളില്‍ ബോധവല്‍ക്കരണത്തിന് പോകുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.
വാടാനപ്പള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നടത്തിയ ബോധവല്‍ക്കരണ ക്യാംപയിന്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷിജിത്ത് വടുക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മൂന്നു പേരടങ്ങുന്ന പതിനഞ്ച് ഗ്രൂപ്പുകളായി വീടുകളില്‍ കയറി ഇറങ്ങി പഞ്ചായത്ത് പ്രത്യേകം തയ്യാറാക്കിയ നോട്ടീസുകള്‍ വിതരണം ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍മാരായ വി.എസ് രമേഷ്, എ.ടി.മൊയ്തീന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.ജി വസന്തകുമാരി, കെ.വി.അലീഷ , വളണ്ടിയര്‍മാരായ ബബിത എം.എം, വിഷ്ണു പ്രകാശ്, അമീന തസ്‌നിം, അഭിയ മാര്‍ട്ടിന്‍ ,നോറിന്‍ ജോജു, അനാമിക, അജയ് എന്നിവര്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കി.ത്യത്തല്ലൂര്‍ ടി.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസുകള്‍ നല്‍കി കൊണ്ട് പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."