കേരളത്തില്‍ ബി.ജെ.പിയുടെ തലതൊട്ടപ്പന്‍ ആണ് പിണറായി വിജയന്‍: ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ നിലവിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെയും നടവരവ് കുറഞ്ഞതിന്റെയും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഭക്തരെ ഭീകരരെ പോലെ കാണുന്നു. കോണ്‍ഗ്രസ് ബിജെപിയുടെ ചങ്ങാതിയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം യാഥാര്‍ഥ്യം മറച്ചുവെക്കാനാണെന്നും കേരളത്തില്‍ ബി.ജെ.പിയെ പരിപോഷിപ്പിച്ച് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ സിപി എം ശ്രമിക്കുകയമാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തില്‍ ബി.ജെ.പിയുടെ തലതൊട്ടപ്പന്‍ ആണ് പിണറായി വിജയന്‍. ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശബരിമല വിഷയം കത്തിച്ച് നിര്‍ത്തുന്നത്. കുളിച്ച് വരുന്ന അയ്യപ്പന്‍മാര്‍ക്കായി ഓല കെട്ടിയ പന്തല്‍ പോലും സര്‍ക്കാര്‍ നിര്‍മ്മിച്ചില്ല. ശ്രീധരന്‍ പിള്ള ഓരോ ദിവസവും ഹാസ്യകഥാപാത്രമാകുന്നു .ശ്രീധരന്‍ പിള്ളയുടെ ഏത് വാക്കാണ് വിശ്വസിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."