മോഷണക്കേസുകളിലെ പ്രതികള്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു
കായംകുളം: പൊലീസുകാരെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍.
നിരവധി മോഷണക്കേസുകളിലെ പ്രതികളായ തഴവാ സ്വദേശികളായ ദിനു രംഗന്, ശ്രീജിത് എന്നീ പ്രതികളാണ് അകമ്പടി ഡ്യൂട്ടിക്കു പോയ പോലീസുകാരെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് രക്ഷപെടാന്‍ ശ്രമിച്ചത്.ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്‍ഡോര്‍ എക്സ്പ്രസില്‍ തിരികെ തിരുവനന്തപു രത്തേക്ക് കൊണ്ട് പോകുമ്പോള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം.
ബാത്റൂമില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ വാതിലിനു മുന്നില്‍ നിന്നിരുന്ന പൊലീസുകാരെ തള്ളിയിട്ട് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രതികള്‍ക്ക് പിറകേ ഓടിയ പൊലീസുകാരും വിവരമറിഞ്ഞ് കായംകുളം സ്റ്റേഷനില്‍ നിന്നും കുതിച്ചെത്തിയ പൊലീസ് സംഘവുംചേര്‍ന്ന് പ്രതികളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
സംഭവത്തില്‍ തിരുവനന്തപുരം സിറ്റി എ.ആര് ക്യാംപിലെ സി.പി ബിനുകുമാറിന് കൈമുട്ടിനു പരിക്കുപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."