വ്യാജ പ്രചാരണങ്ങള്‍ നടത്തി ചിലര്‍ സമാധാന അന്തരീക്ഷം ഇല്ലാതാക്കി: മന്ത്രി
കഴക്കൂട്ടം: ശബരിമല വിഷയത്തില്‍ നുണപ്രചരണം നടത്തി വീട്ടമ്മമാരെ സ്വാധിനിച്ചതുപോലെ നഗരസഭാ മാസ്റ്റര്‍പ്ലാനിന്റെ പേരിലും മുന്‍പ് വ്യാജ പ്രചാരണങ്ങള്‍ നടത്തി ചിലര്‍ സമാധാന അന്തരീക്ഷം ഇല്ലാതാക്കി തീര്ക്കുകയായിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനു മുന്നോടിയായി സമഗ്ര ഭൂവിനയോഗ സര്‍വെയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. എല്ലാവരെയും കുടിയിറക്കാന്‍ പോകുന്നതായി പറഞ്ഞ് ഉള്ളില്‍ വിഷം കലര്‍ത്താനുള്ള ചിലരുടെ ശ്രമം വൈകിയാണെങ്കിലും ജനം മനസിലാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പ്രളയത്തില്‍ പമ്പയുടെ മുഖച്ഛായ മാറാനിടവന്നതും ശരിയായ മാസ്റ്റര്‍പ്ലാന്‍ ഇല്ലാത്തതിനാലായിരുന്നു. അതിനാല്‍ നഗരസഭയുടെ നൂറുവാര്ഡുകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സമഗ്ര വികസനമാണ് മാസ്റ്റര്‍പ്ലാന്‍ കൊണ്ടു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. മാസ്റ്റര്‍പ്ലാനിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഫീല്‍ഡ് സര്‍വെ നടത്തി അടിസ്ഥാന സൗകര്യവികസന നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജന്, വഞ്ചിയൂര്‍ പി. ബാബു, എസ്.എസ് സിന്ധു, സി. സുദര്ശനന്, വാര്‍ഡംഗം സിന്ധുശശി, ചീഫ് ടൗണ്‍പ്ലാനര്‍ ജിജി ജോര്‍ജ്ജ്, നഗരസഭാ സെക്രട്ടറി എല്‍.എസ് ദീപ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."