HOME
DETAILS

13 ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം

  
Web Desk
November 07 2019 | 03:11 AM

13-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%a6

 


തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു.
വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് താമരശേരി ഗവ.താലൂക്ക് ആശുപത്രി, കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം, എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി, എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി, കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം, മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.
സംസ്ഥാനത്തുനിന്ന് 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്.സി ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം സ്വന്തമാക്കി.
തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു.12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.
സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വ്വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.
എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ്‌സ് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  11 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  11 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  11 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  11 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  11 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  11 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  11 days ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  11 days ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  11 days ago