HOME
DETAILS

ജില്ലയില്‍ എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു

  
backup
November 24 2018 | 19:11 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d1-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d1-%e0%b4%aa%e0%b4%a8

കൊല്ലം: ജില്ലയില്‍ എച്ച്1 എന്‍1 പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തൊണ്ടവേദന, ശരീരവേദനയോടു കൂടിയോ അല്ലാതെയോ ഉള്ള പനി, തലവേദന, വയറിളക്കം, ഛര്‍ദ്ദി ഇവ രോഗലക്ഷണങ്ങളാകാം. സാധാരണ പനിക്കുള്ള ചികിത്സ വഴി ഇത് ഭേദമാകാം.
പനിയോടൊപ്പം ശ്വാസതടസവും കഠിനമായ തൊണ്ട വേദനയും അനുഭവപ്പെട്ടാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കാന്‍സര്‍, കരള്‍രോഗം, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കും രോഗബാധ അപകടകരമാകാം.
രോഗം ഗുരുതരമാകുമ്പോള്‍ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടുകയും രക്തസമ്മര്‍ദം താഴുകയും ഉമിനീരില്‍ രക്തം കലരുകയും ചെയ്യാം. ശ്വാസതടസവും വിട്ടുമാറാത്ത പനിയും മരണകാരണമാകാനും സാധ്യതയുണ്ട്.
ഏതു പനിയും നിസാരമായി കാണരുതെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ആവശ്യമെങ്കില്‍ എച്ച്1 എന്‍1 ചികിത്സയ്ക്കുള്ള ഒസല്‍ട്ടാമിന്‍ ഗുളിക കഴിക്കേണ്ടതാണ്. രോഗം ബാധിച്ച് 48 മണിക്കൂറിനുള്ളില്‍ ചികിത്സ തേടിയാല്‍ മാത്രമേ ഭേദമാകൂ.
രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. അസുഖം ബാധിച്ചവര്‍ പൊതുസ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതും രോഗബാധ സ്ഥിരീകരിച്ച കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതും ഒഴിവാക്കുക. തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങളാണ് രോഗപരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഇവ മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറോളജി റിസര്‍ച്ചിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആലപ്പുഴ യൂണിറ്റിലുമാണ് പരിശോധിക്കുക. സാമ്പിള്‍ ശേഖരണത്തിനുള്ള ത്രോട്ട് സ്വാബ് ജില്ലയിലെ 10 പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒസല്‍ട്ടാമിന്‍ ഗുളികയും എന്‍95 മാസ്‌കും ചികിത്സകള്‍ക്കുള്ള പ്രതിരോധ കിറ്റും എല്ലാ പ്രധാന സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.
കാരുണ്യ ഫാര്‍മസികളില്‍ ലഭിക്കുന്ന ഒസല്‍ട്ടാമിന്‍ ഗുളികകള്‍ സ്വകാര്യ ആശുപത്രികളില്‍ വാങ്ങി സൂക്ഷിക്കണം. താലൂക്ക് ആസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ഗുളികകള്‍ സംഭരിക്കുന്നതിന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ മുഖേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പനിനിരീക്ഷണം ശക്തമാക്കുകയും പ്രധാന ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ എച്ച്1 എന്‍1 സംശയിച്ച 124 പേരില്‍ 14 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും മൂന്നു പേര്‍ മരണമടഞ്ഞതായും ഡി.എം.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a minute ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  34 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago