കാരക്കാട് ഗ്രാമത്തിന് തേങ്ങലായി അബീസിന്റെ വേര്‍പാട്
ഈരാറ്റുപേട്ട: തിങ്കളാഴ്ച മീനച്ചിലാറ്റില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ച കൊല്ലം പറമ്പില്‍ അഷ്‌റഫിന്റെ മകന്‍ അബീസ് (24) ന്റെ വേര്‍പാട് കാരക്കാട് ഗ്രാമത്തിന്റെ തേങ്ങലായി .
തിങ്കളാഴ്ച രാവിലെ മീനച്ചിലാറ്റില്‍ വട്ടികൊട്ട ഭാഗത്താണ് അബീസും കൂട്ടുകാരും കുളിക്കാനിറങ്ങിയത് മലവെള്ളം പാഞ്ഞു വന്നതിനാല്‍ വെള്ളത്തില്‍ ഒഴുകിയെത്തുന്ന തേങ്ങ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പിടിക്കുന്നതിനാണ് അബീസ് വെള്ളത്തില്‍ നീന്തിയത് നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ ലക്ഷ്യം തെറ്റി താഴേക്ക് ഒഴുകിപ്പോയി താഴെ ചെക്കു ഡാമിന്റെ ഭാഗത്ത് എത്തിയപ്പോള്‍ പലരും അബീസ് നീന്തുന്നത് കണ്ടിരുന്നു പിന്നീട് ആഴത്തിലേക്ക് ആണ്ടു പോകുകയായിരുന്നു.
വിവിരം അറിഞ്ഞ് ഫയര്‍ ഫോര്‍സും നാട്ടുകാരും രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല . എന്നാല്‍ പ്രഭാതത്തില്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആറ്റില്‍ തിരച്ചിലില്‍ നടത്തിയതിനെതുടര്‍ന്ന് അപകടം സ്ഥലത്തിനു ഒരു 300 മീറ്റര്‍ താഴെ തീരത്തെ മരത്തില്‍പ തങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് മരണമടഞ്ഞ കൊല്ലം പറമ്പില്‍ അബീസിന്റെ വേര്‍പാട് കാരക്കാട് ഗ്രാമത്തിനു തേങ്ങലായി
അബീസിന്റെ മൃതദേഹം ഉച്ചക്ക് രണ്ടു മണിയോടെ മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാരക്കാട് യു.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വച്ചു. നാട്ടുകാരും ബന്ധുക്കളും സഹപ്രവര്‍ത്തകരുമായി നൂറു കണക്കിനു ജനങ്ങള്‍ മൃതദേഹം ഒരു നോക്കു കാണിന്നതിനായി എത്തിയിരുന്നു.
4.30 ഓടെ മയ്യിത്ത് പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍ വമ്പിച്ച ജനാവലിയുടെ സാന്നൃധൃത്തില്‍ഖബറടക്കി. അബീസിന്റെ മാതാവ് 'റൈഹാനത്ത് നടയ്ക്കല്‍ പുഴക്കര കുടുംബാംഗം, സഹോദരങ്ങള്‍ അജ്മല്‍, അന്‍ഷാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."