HOME
DETAILS
MAL
ബെയ്ലി പാലം സൈനികസംഘം സന്ദര്‍ശിച്ചു
backup
June 28 2017 | 19:06 PM
കൊട്ടാരക്കര: കല്ലടയാറ്റില്‍ ജലനിരപ്പുയര്ന്നതിനെത്തുടര്ന്നു ഗതാഗതം നിര്‍ത്തിവച്ച ഏനാത്തു ബെയ്ലി പാലം സൈനികസംഘം സന്ദര്‍ശിച്ചു. പാങ്ങോട് മിലിട്ടറി ക്യാംപില്‍ ഉണ്ടായിരുന്ന സെക്കന്ദരാബാദ് മിലിട്ടറി എന്‍ജിനിയറിങ് റെജിമെന്റില്‍ നിന്നുള്ള നാലംഗ സംഘമാണ് ഇന്നലെ പാലത്തിന്റെ സ്ഥിതി വിലയിരുത്താനെത്തിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജലനിരപ്പു താഴ്ന്നശേഷം ഗതാഗതം പുനരാരംഭിക്കാമെന്നും സംഘം പറഞ്ഞു. ഭാഗികമായി നിര്‍ത്തിവച്ച ഏനാത്തു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ജലനിരപ്പ് താഴ്ന്നശേഷം പൂര്‍ണതോതില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."