നിയമങ്ങളുടെ അടിസ്ഥാനത്തിലാകണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്: മന്ത്രി
തിരുവനന്തപുരം: കേരളാ സഹൃദയവേദിയുടെ ഈദ്‌സുഹൃദ് സംഗമവും സിവില്‍ സര്‍വിസ് പ്രതിഭാ സംഗമവും മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാകണം സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സാധാരണക്കാരുടെ വികാരം മനസിലാക്കാന്‍ അവര്‍ക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു. ഹൃദയശുദ്ധിയോടെ ജീവിതം മുന്നോട്ടു നയിക്കാനുള്ള ഊര്‍ജം പകരാന്‍ ഈ വ്രതത്തിന് മാത്രമേ കഴിയൂ. ഇസ്‌ലാം പഠിപ്പിക്കുന്നത് ഭീകരതക്കെതിരായ സന്ദേശമാണ്. തെറ്റായ പ്രവണതകളെ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. മാനവിതകയുടെ ആ മഹത്തായ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
സഹൃദയവേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പന്ന്യന്‍ രവീന്ദ്രന്‍, ടി.പി ശ്രീനിവാസന്‍, ജ്യോതിലാല്‍, ഇ.എം നജീബ്, അഡ്വ.എം.എ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജെ.ഇ.ഇ മെയിന്‍ പരക്ഷയിലുംകുസാറ്റ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിലും ഒന്നാം റാങ്ക് നേടിയ ഷാഫില്‍ മാഹീന്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അതുല്‍.ജെ, ഹംന മറിയം, തെരേസ ജോസഫ്, ശ്യാംനാഥ്, എസ്.അഖില്‍, സ്റ്റീഫന്‍ സൈമണ്‍ തോബിയാസ്, എസ്. പ്രേംകൃഷ്ണന്‍, എസ്.ആതിര, ഐശ്വര്യ സാഗര്‍, അഞ്ജന.എസ് കുമാര്‍, ഇജാസ് അസ്‌ലം, ശ്യാമ സജി, ആര്‍. രഹ്‌ന, എ.അബ്ദുല്‍ റഹിം, ഷാഹിന്‍ ഷാ എന്നിവര്‍ക്ക് സഹൃദയ വേദിയുടെ പുരസ്‌കാരങ്ങള്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."