HOME
DETAILS

ഫേസ്ബുക്കിലെ നൂറിലധികം ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

  
backup
November 07 2019 | 09:11 AM

facebook-hacking-users-data789777-2123

 

 

വാഷിങ്ടണ്‍: ഫേസ്ബുക്കിലെ 100 ആപ്പ് നിര്‍മാതാക്കളെങ്കിലും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടാവുമെന്ന് പ്രമുഖ സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 11 പങ്കാളികള്‍ സ്വന്തമാക്കിയതായും ഫേസ്ബുക്ക് ഉറപ്പിച്ചു പറയുന്നു.
വിഡിയോ സ്ട്രീമിങ് ആപ്പുകളുള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങളുടെ പേര്, പ്രൊഫൈല്‍ ഫോട്ടോ എന്നിവ ഗ്രൂപ്പിന്റെ എ.പി.ഐ (അപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ്) യില്‍ നിന്ന് നേടിയതായാണ് ഫേസ്ബുക്ക് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ ഗ്രൂപ്പ് എ.പി.ഐ പോലുള്ള ഫേസ്ബുക്കിന്റെ നിരവധി എ.പി.ഐകള്‍ നീക്കംചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തതായും കമ്പനി അറിയിച്ചു.
അംഗങ്ങളുടെ വിവരങ്ങള്‍ നീക്കംചെയ്യാന്‍ ആപ്പുടമകളോട് ആവശ്യപ്പെടും. ഇത് ഉറപ്പാക്കാനായി ഓഡിറ്റര്‍മാരോട് ആവശ്യപ്പെടും- ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.
ഈ ആപ്പുകളെല്ലാം ഗ്രൂപ്പ് അഡ്മിനുമാര്‍ക്ക് എളുപ്പത്തില്‍ നിയന്ത്രിക്കാനാവുന്നവയാണ്.
ഇന്ത്യക്കാരുള്‍പ്പെടെ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ബ്രിട്ടന്‍ ആസ്ഥാനമായ കാംബ്രിജ് അനലിറ്റിക്കക്ക് കൈമാറിയതിന് ഫേസ്ബുക്കിനെതിരേ കേസ് നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവരമോഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അതുമായി ബന്ധപ്പെട്ട് യു.എസിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ഫേസ്ബുക്കിന് 500 കോടി ഡോളര്‍ പിഴ ചുമത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a month ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a month ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a month ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a month ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a month ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a month ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a month ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a month ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a month ago