മലയാള സര്‍വകലാശാലക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച ഭൂമിയില്‍ യു.ഡി.വൈ.എഫ് കൊടിനാട്ടി
തിരൂര്‍: മലയാള സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച തിരൂര്‍ മാങ്ങാട്ടിരിയിലെ ഭൂമിയില്‍ യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിനാട്ടി. ഭൂമിയിടപാടില്‍ അഴിമതി ആരോപിച്ചായിരുന്നു കൊടിനാട്ടി പ്രതിഷേധം. സര്‍വകലാശാലയ്ക്കായി 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കെട്ടിട നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന് അന്നത്തെ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട സംഘം സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഏറ്റെടുപ്പിക്കാന്‍ ശ്രമിക്കുകയാണാണെന്ന് സമരക്കാര്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പരിയാപുരത്ത് നിന്നും പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടിയത്. സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. വെട്ടം ആലിക്കോയ, പി.വി.സമദ്, വി.കെ.എം.ഷാഫി, എം.പി.മജീദ്, ശ്രീകുമാര്‍ തലക്കാട് പ്രസംഗിച്ചു.പൊട്ടേങ്ങല്‍ മഖ്ബൂല്‍, ശിഹാബ് മാസ്റ്റര്‍, ഇ.ടി.റാഫി, മന്‍സൂര്‍ പുല്ലൂര്‍, സുലൈമാന്‍ ഏഴൂര്‍, ടി.വി.ജലീല്‍, ഇസ്മായില്‍ കണ്ടാത്ത്, കെ.കെ.റിയാസ്, അര്‍സല്‍ തലക്കാട്, പ്രവീഷ് വെട്ടം, ജംഷീര്‍ തിരുന്നാവായ, ലത്തീഫ് പള്ളത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."