കൈവശ ഭൂമിയിലെ വേലി തകര്‍ത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തി
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പണപ്പൊയിലില്‍ കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയിരുന്ന കമ്പി വേലിയും പാര്‍ട്ടി കൊടികളും നശിപ്പിച്ച നിലമ്പൂര്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അകമ്പാടം വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
മാര്‍ച്ച് വില്ലേജ് ഓഫീസ് പരിസരത്ത് നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നാലകത്ത് ഹൈദരാലി അധ്യക്ഷനായി. തോണിയില്‍ സുരേഷ്, ഹാരിസ് ബാബു സംസാരിച്ചു.
പൂക്കോടന്‍ നൗഷാദ് കോരങ്കോട് കൃഷ്ണന്‍കുട്ടി, കാട്ടുമുണ്ട മുഹമ്മദ്, കൈതോലി ബെന്നി, സക്കീര്‍ എരഞ്ഞിമങ്ങാട് പൂക്കോടന്‍ ഉവൈസ്, പാലക്കയം കൃഷ്ണന്‍കുട്ടി, സോയി മുള്ളൂര്‍, എബിന്‍ ടോമി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."