'പാലില്‍ സ്വര്‍ണം': പശുവിനെ പണയംവയ്ക്കാനെത്തി കര്‍ഷകന്‍
കൊല്‍ക്കത്ത: നാടന്‍ പശു അമ്മയാണെന്നും നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതിനാലാണ് പാലിന് മഞ്ഞനിറമെന്നുമുള്ള ബി.ജെ.പി പശ്ചിമബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ വാക്കുകേട്ട് പശുവിനെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവച്ച് വായ്പയെടുക്കാനെത്തി ഒരു നിഷ്‌കളങ്കന്‍. ബംഗാളിലെ ഡാങ്കുനിയിലെ കര്‍ഷകനാണ് ബി.ജെ.പി നേതാവിന്റെ വിചിത്ര വാദം കേട്ട് ധനകാര്യസ്ഥാപനത്തിലെത്തി പരിഹാസ്യനായത്.
ഡാങ്കുനിയിലെ മണപ്പുറം ഫിനാന്‍സിന്റെ ശാഖയിലാണ് കര്‍ഷകന്‍ തന്റെ രണ്ടു പശുക്കളെയും വഹിച്ച് എത്തിയത്. പശുക്കളെയും വഹിച്ച് സ്ഥാപനത്തിലേക്കു വന്ന കര്‍ഷകനെ കണ്ട് ഞെട്ടിയ ജീവനക്കാര്‍, അദ്ദേഹത്തിന്റെ ആവശ്യം കേട്ടപ്പോള്‍ അതിനെക്കാള്‍ ഞെട്ടി. തന്റെ രണ്ടുപശുക്കളെയും സ്വീകരിച്ച് സ്വര്‍ണത്തിനുള്ള വായ്പ അനുവദിക്കണമെന്നായിരുന്നു കര്‍ഷകന്റെ ആവശ്യം. കര്‍ഷകന്റെ ആവശ്യം കേട്ട് അമ്പരന്നെങ്കിലും എന്തുകൊണ്ടാണ് ഇദ്ദേഹം ഇത്തരത്തില്‍ ആവശ്യമുന്നയിച്ചതെന്ന് ആദ്യം ജീവനക്കാര്‍ക്ക് മനസിലായില്ല. പിന്നീടാണ് ബി.ജെ.പി നേതാവ് ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാലാണ് വായ്പയ്ക്കായി വന്നതെന്നും കര്‍ഷകന്‍ പ്രതികരിച്ചത്. എനിക്ക് 20 പശുക്കളുണ്ടെന്നും ഇവയാണ് കുടുംബത്തിന്റെ വരുമാനമെന്നും വായ്പ കിട്ടുകയാണെങ്കില്‍ കച്ചവടം വിപുലീകരിക്കുമെന്നും കര്‍ഷകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."