യുദ്ധവിരുദ്ധ സന്ദേശവുമായി ഹിരോഷിമ ദിനാചരണം
പൂക്കോട്ടുംപാടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ യുദ്ധവിരുദ്ധ റിലേ സത്യാഗ്രഹവും ബോധവത്കരണവും നടത്തി. പ്രധാനാധ്യാപകന്‍ ജി.സാബു ഉദ്ഘാടനം ചെയ്തു. ഉപപ്രധാനാധ്യാപിക റഹിയാ ബീഗം വട്ടോളി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ സമദ്, അധ്യാപകരായ എം.മുഹമ്മദ്, പി.പ്രേംസാഗര്‍, വി.പി സുബൈര്‍, കെ.അബ്ദുല്‍ അസീസ്, കെ.മോഹനന്‍ വിദ്യാര്‍ഥികളായ നസ്രിയ നാസര്‍, റവന സംസാരിച്ചു. നൈസ് സിബി,നിഷ വിമല്‍, എന്‍.സജിത, അനിത, എയ്ഞ്ചല്‍ മേരി നേതൃത്വം നല്‍കി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചന, കൊളാഷ് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് കെ.പവിത്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ഓഫീസര്‍ എ.റിയാസ് ബാസ്, സി.മായ, എ.മനോജ്കുമാര്‍, ഇ.ടി ഗിരീഷ്, ഡോ.ദൃശ്യാനാഥ് സി.മായ, ഇ.പി ജയേഷ് സംസാരിച്ചു.
കരുളായി: ഫസിലെ ഉമര്‍ ഇംഗ്ലീഷ് പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. തെരുവ് നാടകം നടത്തി. പ്രിന്‍സിപ്പല്‍ മധുസൂദനന്‍ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് സന്തേഷ് ബാബു, സനൂജ, റസീന, സഫിയ, ഹിബ, സക്കീര്‍, നാസര്‍, ശ്രീനിവാസന്‍, റഫിയ എന്നിവര്‍ നേതൃത്വം നല്‍കി.
കരുളായി കെ.എം.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനാചരണം നടത്തി. മാഗസിന്‍ പ്രകാശനം പ്രിന്‍സിപ്പല്‍ ജെയിംസ് മാത്യു നിര്‍വഹിച്ചു. വള@ിയര്‍ കെ.പി ഷംന റഹ്മാന്‍ വിഷയാവതരണം നടത്തി.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ദിലീഷ്, ജെ.രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.
മൂത്തേടം: കുറ്റിക്കാട് എന്‍.ഐ.സി.ടി ഇംഗ്ലീഷ് സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. സ്‌കൂള്‍ കോഡിനേറ്റര്‍ മാജിദ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്‌ഗേള്‍ ഹൈമ, സ്‌കൂള്‍ ലീഡര്‍ റിഫാനിയ നേതൃത്വം നല്‍കി. മാനേജര്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ മോഹനന്‍, ജെസ്സി, റസീന സംസാരിച്ചു
കാളികാവ്: അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ ദിനാചരണം നടത്തി. യുദ്ധ വിരുദ്ധ റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
റാലി പ്രിന്‍സിപ്പല്‍ കെ.അനസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജ്യോതിസ്സ് ജോജി, നിദ ഫസലിയ, റിന്‍ഷ, അരുണ, ജോഷ്‌ന നേതൃത്വം നല്‍കി.
കാവനൂര്‍: മജ്മഅ് എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് ഹിരോഷിമ ദിനം അനുസ്മരിച്ചു. എന്‍.എച്ച് മുസ്തഫ പൂക്കൊളത്തൂര്‍ വിഷയാവതരണം നടത്തി. ഹാരിസ് ചേളാരി, റാഷിദ് പൂക്കോട്ടൂര്‍, സുഫ്‌യാന്‍ വേങ്ങര, ഷാഫി മണ്ണാര്‍ക്കാട്, മുസ്തഫ പറപ്പൂര്‍ സംസാരിച്ചു.
ഇളയൂര്‍: യതീംഖാന യു.പി സ്‌കൂളില്‍ ഹിരോഷിമ ദിനത്തോടനുബന്ധിച് സാമൂഹ്യ ശാസ്ത്ര ക്ലബും സ്റ്റുഡന്‍സ് പൊലിസും ഗാന്ധി ദര്‍ശനും സംയുക്തമായി യുദ്ധവിരുദ്ധ റാലി നടത്തി. ഇളയൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി. ഹെഡ്മാസ്റ്റര്‍ എ.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. എ.ടി അയ്യൂബ്, എന്‍. സൈനുദ്ദീന്‍, വി. ഹൈദരലി, നസിയാബാനു, റസീന, റഹ്മത്ത് സംസാരിച്ചു.
നിലമ്പൂര്‍: ഗുഡ് ഹോപ്പ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഹിരോഷിമദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ എം.അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.അബ്ദുല്‍ അസീസ് അധ്യക്ഷനായി. കെ.ആയിഷ, റയിച്ചല്‍ ജയിംസ്, ബെന്‍സി ജോണ്‍, ഷാനി മോള്‍, വിദ്യാര്‍ഥികളായ സാന്ദ്ര, അക്‌സ, ആര്‍.ശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മമ്പാട്: എ.എം.യു.പി സ്‌കൂളില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റുഖിയ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് അധ്യക്ഷനായി. ഷാജു, ഹെന്ന, രാജു, സൈജി, ഷെരീഫ് നേതൃത്വം നല്‍കി. വെള്ളരി പ്രാവുകളെ പറത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."