ചൈനയിലെ കോടീശ്വരന്മാര്‍ കഴിഞ്ഞവര്‍ഷം വന്‍ തിരിച്ചടി നേരിട്ടു
സൂറിച്ച്: കഴിഞ്ഞവര്‍ഷം ലോകത്തെ ധനാഢ്യന്മാരായ നിരവധി പേര്‍ക്ക് 38,800 കോടി ഡോളറിന്റെ നഷ്ടമുണ്ടായി ദരിദ്രരായതായി സ്വിസ് നിക്ഷേപ ബാങ്കിങ് കമ്പനിയായ യു.ബി.എസും നികുതി നിയന്ത്രണ സേവന കമ്പനിയായ പി.ഡബ്ല്യു.സിയും. രാഷ്ട്രീയ പ്രശ്‌നങ്ങളും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് ഇതിനിടയാക്കിയത്.
ആഗോള തലത്തില്‍ ഗ്രേറ്റര്‍ ചൈനയിലും (ചൈന ഉള്‍പ്പെടുന്ന ഏഷ്യ പെസഫിക് മേഖല) യു.എസിലുമാണ് കോടീശ്വരന്മാരുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായത്. ദശാബ്ദത്തിനിടെ ആദ്യമായാണിതെന്ന് യു.ബി.എസ്-പി.ഡബ്ല്യു.സി കോടീശ്വര റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയും യു.എസും തമ്മിലുള്ള വ്യാപാരസംഘര്‍ഷങ്ങളും ആഗോള രാഷ്ട്രീയ അസ്ഥിരതകളും ഇതിനു കാരണമായതായി ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കിങ് കമ്പനിയായ യു.ബി.എസ് പോലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പണം വിപണിയിലിറക്കാതെ പിടിച്ചുവച്ച് കടമെടുക്കാനും വ്യാപാരത്തില്‍നിന്ന് അകന്നുനില്‍ക്കാനുമാണ് ഇവരുടെ ഉപഭോക്താക്കള്‍ ശ്രമിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ മൂലം കോടീശ്വരന്മാരുടെ പണത്തില്‍ കുറവുണ്ടാകുന്നത് 2008നുശേഷം ഇതാദ്യമാണെന്ന് യു.ബി.എസിന്റെ മഹാസമ്പന്നരായ ഉപഭോക്താക്കളുടെ വിഭാഗം മേധാവി ജോസഫ് സ്റ്റഡ്‌ലര്‍ പറഞ്ഞു.
ചൈനയിലെ അതിധനവാന്മാരുടെ അറ്റമൂല്യം കഴിഞ്ഞവര്‍ഷം 12.8 ശതമാനമായി കുറഞ്ഞു. ഓഹരിവിപണിയിലെ തിരിച്ചടികള്‍ക്കു പുറമെ നാണയത്തിന്റെ മൂല്യത്തകര്‍ച്ച, സമ്പദ്‌വ്യവസ്ഥ 30 വര്‍ഷത്തിനിടെ ആദ്യമായി 2018ല്‍ താഴ്ന്ന നിലയിലേക്കു തകര്‍ന്നത് എന്നിവ ചൈനയിലെ കോടീശ്വരന്മാരെ പാപ്പരാക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഓരോ രണ്ടു ദിവസം കൂടുന്തോറും ചൈനയില്‍ പുതിയ കോടീശ്വരന്മാര്‍ ഉണ്ടാവുന്നുമുണ്ട്. 2018ല്‍ ചൈനയില്‍ 56 പുതിയ കോടീശ്വരന്മാരുണ്ടായപ്പോള്‍ 103 പേര്‍ ദരിദ്രരായി മാറി. 2017ല്‍ 51 പേര്‍ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ 107 പുതിയ മഹാസമ്പന്നന്മാര്‍ ഉണ്ടായ സ്ഥാനത്താണിത്.
യു.എസിലൊഴികെ എല്ലായിടത്തും കോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞുവരുകയാണ്. യു.എസില്‍ സാങ്കേതികവിദ്യാ സംരംഭകരാണ് സമ്പാദ്യത്തില്‍ മുന്നിലുള്ളത്. 2018 അവസാനമായപ്പോള്‍ യു.എസില്‍ 749 കോടീശ്വരന്മാരുണ്ട്- യു.എസിലെ യു.എസ്.ബി സ്വകാര്യ ധനനിയന്ത്രണ മേധാവി ജോണ്‍ മാത്യൂസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."