HOME
DETAILS

മാവോയിസ്റ്റ് ഭീഷണി: സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും

  
backup
November 25 2018 | 19:11 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95

 


കാളികാവ്: നിലമ്പൂര്‍ മാവോയിസ്റ്റ് വെടിവയ്പ് വാര്‍ഷിക ദിനാചരണം പിന്നിട്ടെങ്കിലും പൊലിസ് നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും. പൊലിസിനെതിരേ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് സുരക്ഷാ നടപടികള്‍ തുടരാന്‍ തീരുമാനിച്ചത്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പൊലിസ് അതീവ ജാഗ്രത പാലിക്കുന്നത്. സായുധ സേനയെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വ്യന്യസിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന വരയന്‍മലയില്‍ പൊലിസ് വലയം തീര്‍ത്തതിനാല്‍ രക്തസാക്ഷി ദിനാചരണം നടത്തുന്നതു തടയാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കമുണ്ടായാല്‍ തിരിച്ചടിക്കുമെന്നാണ് പൊലിസ് പറയുന്നത്.
വരയന്‍മലയില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണെന്നാണ് പൊലിസിന്റെ വാദം. പ്രകോപനത്തെ തുടര്‍ന്നാണ് തിരിച്ച് വെടിയുതിര്‍ത്തതെന്ന് പൊലിസ് നല്‍കുന്ന വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍, പൊലിസ് വാദം ശരിയല്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അക്രമിക്കുകയാണ് ചെയ്തതെന്നുമാണ് മാവോയിസ്റ്റുകള്‍ പറയുന്നത്.
കൊലയാളികളായ പൊലിസുകാര്‍ക്കെതിരേ തിരിച്ചടിക്കുമെന്ന വെല്ലുവിളികളുമായി മാവോയിസ്റ്റുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വയനാട് പന്നിപ്പാട് ആദിവാസി കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ പൊലിസിനെ വെറുതെ വിടില്ലെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് തോഴന്‍മാര്‍ നഷ്ടപ്പെട്ട ദിവസമാണെന്നും ഇതിനെതിരേ കാക്കിയണിഞ്ഞവരോട് തിരിച്ചടിക്കുമെന്നും മാവോയിസ്റ്റുകള്‍ പന്നിപ്പാട് കോളനി നിവാസികളോട് പറഞ്ഞു.
വെല്ലുവിളി വീണ്ടും ഉയര്‍ത്തിയ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളില്‍ അയവുവരുത്തേണ്ടതില്ലെന്ന് പൊലിസ് തീരുമാനിച്ചത്. മാവോയിയിസ്റ്റുകളുടെ വെല്ലുവിളി ഗൗരവത്തില്‍ കാണുന്നില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് സുരക്ഷ ക്രമീകരണങ്ങളെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനത്ത് പൊലിസ് സംവിധാനം സുശക്തമായതിനാല്‍ മാവോയിസ്റ്റുകള്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago