തലശ്ശേരി മിനി വൈദ്യുതി ഭവനം ഉദ്ഘാടനം ചെയ്തു
തലശ്ശേരി: അടുത്ത വര്‍ഷം ഏപ്രില്‍ 15ന് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തലശ്ശേരി മിനി വൈദ്യുതി ഭവനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. കോഴിക്കോട് നോര്‍ത്ത് ചീഫ് സിവില്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ പി സുമിത്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ബോര്‍ഡ് ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, നഗരസഭാ ചെയര്മാന് സി.കെ രമേശന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രാജീവന്, എ അശോകന്, കെ.ഇ കുഞ്ഞബ്ദുല്ല, കൂത്തുപറമ്പ് നഗരസഭാ ചെയര്മാന് എം സുകുമാരന്‍, പാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ റംല, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി ഹാബിസ്, സി.പി ബേബി സരോജം, പി.കെ ഗീതമ്മ, സി.പി അനിത, എ.കെ രമ്യ, കാട്ടൂര്‍ മുഹമ്മദ്, യു.പി ശോഭ, എന്‍ വേണു, പി കുമാരന്, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."