ചാരപ്രവര്‍ത്തനം: ബ്രിട്ടിഷ് വിദ്യാര്‍ഥിക്ക് യു.എ.ഇ മാപ്പുനല്‍കി വിട്ടയച്ചു
അബൂദബി: ചാരപ്രവര്‍ത്തനത്തിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ബ്രിട്ടിഷ് വിദ്യാര്‍ഥി മാത്യു ഹെഡ്ജസിന് യു.എ.ഇ മാപ്പുനല്‍കി. പ്രസിഡന്റ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഹെഡ്ജസിനെ മോചിപ്പിച്ചെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഇദ്ദേഹത്തിന് പുറമെ മറ്റു 700 പേര്‍ക്കും മാപ്പുനല്‍കിയെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം രാജ്യംവിടുമെന്നും അധികൃതര്‍ അറിയിച്ചു.
യു.കെ രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.6ന്റെ അംഗമാണെന്ന് ഹെഡ്ജസ് സമ്മതിക്കുന്ന വിഡിയോ യു.എ.ഇ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ യു.എ.ഇയുടെ ആരോപണങ്ങള്‍ ഹെഡ്ജസിന്റെ ഭാര്യ ഡാനിയോല ടെജാഡ നിഷേധിച്ചു. മോചനം വളരെയധികം സന്തോഷിപ്പിച്ചെന്ന് അവര്‍ പറഞ്ഞു. ഹെഡ്ജസിന്റെ മോചനത്തിനായി ഭാര്യ വ്യാപകമായ കാംപയിന്‍ നടത്തിയിരുന്നു.
ചാരപ്രവര്‍ത്തനം നടത്തിയെന്നതിന് സത്യസന്ധമായ യാതൊരു തെളിവുമില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജര്‍മി ഹണ്ട് പറഞ്ഞു. ഹെഡ്ജസിന്റെ മോചനത്തിനായുള്ള ടെജാഡയുടെ ശ്രമങ്ങളെ അദ്ദേഹം പുകഴ്ത്തി. യു.കെയിലെ ദുര്‍ഹാം യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥിയാണ് ഹെഡ്ജസ്.
അറബ് വസന്തത്തിന് ശേഷമുള്ള യു.എ.ഇയുടെ സുരക്ഷയുയമായി ബന്ധപ്പെട്ടുള്ള പഠനമാണ് അദ്ദേഹം നടത്തിയത്. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മെയ് അഞ്ചിനാണ് ഹെഡ്ജസിനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ഗവേഷണ ഭാഗമായി രണ്ടാഴ്ചത്തെ യു.എ.ഇ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഹെഡ്ജസിനെ ജീവപര്യന്തം തടവിന് വിധിച്ചതിനെതിരേ യു.കെ ശക്തമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."