HOME
DETAILS
MAL
ജോലി സമയം ക്രമീകരിക്കണം: കെ.ജി.എന്‍.എ
backup
August 06 2016 | 23:08 PM
കാഞ്ഞങ്ങാട്: എല്ലാ ആശുപത്രികളിലും നഴ്സുമാരുടെ ജോലി സമയം എട്ടു മണിക്കൂറായി ക്രമീകരിക്കണമെന്നു കേരളാ ഗവ.നഴ്സസ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നഴ്സുമാരുടെ സ്ഥലം മാറ്റം ഡി.എച്ച്.എസ്സിലെ നഴ്സിംഗ് ഡയറക്ടര്‍ മുഖാന്തിരം നടത്തണം. 1961ലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, പ്രമോഷനുകള്‍ സമയ ബന്ധിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടു വച്ചു.
പുതികോട്ടയില് നടന്ന സമ്മേളനം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബെറ്റി പോള്‍ അധ്യക്ഷയായി.
എ പവിത്രന്, കെ.പി ശാന്തകുമാരി, ജോയി ജോസഫ്, രാഹുല്‍, കെ.വി ബിന്ദുമോള്‍, കെ.പി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എസ് മോളി ഉദ്ഘാടനം ചെയ്തു. പി.പി അമ്പിളി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."