'ഡൊണേറ്റ് എ കെറ്റില്‍': പത്താം ഘട്ട പശുവിതരണ ഉദ്ഘാടനം
ആലപ്പുഴ : സബ് കലക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ് മുന്‍കൈ എടുത്ത് ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസ സമിതിയുടെ സഹകരണത്തോടെ പ്രളയബാധിതരായ പാവപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ ദാനം ചെയ്യുന്ന ഐ ആം ഫോര്‍ ആലപ്പി ഡൊണേറ്റ് എ കെറ്റില്‍ പദ്ധതിയില്‍ പത്താം ഘട്ട പശുവിതരണ ഉദ്ഘാടനം ചെങ്ങന്നൂര്‍ ബ്ലോക്കിലെ തിരുവന്‍വണ്ടൂര്‍ ക്ഷീരസംഘം പരിസരത്ത് വച്ച് വേള്‍ഡ് വിഷന്‍ ജര്‍മ്മനി കണ്‍ട്രി മാനേജര്‍ സൂസന്ന ക്വാഡ്രോസ് നിര്‍വഹിച്ചു.
ആകെ 133 ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ ദാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അതില്‍ 49 എണ്ണം പൂര്‍ത്തിയായി കഴിഞ്ഞു. ചെങ്ങന്നൂര്‍ ബ്ലോക്കിലെ ഒന്‍പത് കര്‍ഷകര്‍ക്ക് ഇവിടെ പശുക്കളെ വിതരണം ചെയ്തു.
പ്രളയബാധിതരായ ചെങ്ങന്നൂര്‍ ബ്ലോക്കിലെ 50 കര്‍ഷകര്‍ക്ക് പശുക്കളെ ദാനം നല്‍കുമെന്ന് വേള്‍ഡ് വിഷന്‍ എന്ന സംഘടന വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ചടങ്ങില്‍ വേള്‍ഡ് വിഷന്‍ കേരള മാനേജര്‍ സജി ഐസക്, ദുരിതാശ്വാസ സമിതി ചെയര്‍മാന്‍ വി. ധ്യാനസുതന്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി വര്‍ഗ്ഗീസ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്ത് , ഗ്രാമ പഞ്ചായത്തംഗം വത്സമ്മ സുരേന്ദ്രന്‍, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ കെ.ജി ശ്രീലത , ഉദ്യോഗസ്ഥരായ ആര്‍. അനീഷ് കുമാര്‍, പ്രീതി, വെറ്റിനറി സര്‍ജന്‍ ഡോ.ഹരികുമാര്‍ ,എം.ബി.സുഭാഷ് തുടങ്ങി ക്ഷീര സംഘം പ്രസിഡന്റ് മാരായ മണിക്കുട്ടന്‍' ടി.ടി അഡ്വ.ഡി. നാഗേഷ് കുമാര്‍, സുനില്‍കുമാര്‍, രാമചന്ദ്രന്‍ ,തോമസ്.ടി തോമസ്, ഷിബു പങ്കെടുത്തു.ഈ പദ്ധതിയിലൂടെ ചെങ്ങന്നൂര്‍ ബ്ലോക്കില്‍ പ്രളയത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകരായ ശ്രീ കലരാമചന്ദ്രന്‍ ,മോഹന്‍കുമാര്‍, ശിവന്‍, സിന്ധുഉണ്ണിക്കൃഷ്ണന്‍, ടി. മുരളി, ഉഷ ഓമനക്കുട്ടന്‍, ജയകൃഷ്ണന്‍കുട്ടി ,രാധാമണി ആനന്ദന്‍, കെ.എസ് രാജു എന്നീ ക്ഷീര കര്‍ഷകര്‍ക്കാണ് പശുക്കളെ ദാനമായി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."