അണ്ടത്തോട് വനിതാ വ്യവസായ തൊഴില്‍ കേന്ദ്രം: അധികൃതരുടെ അവഗണനയില്‍ നശിക്കുന്നു
അണ്ടത്തോട്: അധികൃതരുടെ അനാസ്ഥ മൂലം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച് വനിതാ വ്യവസായ തൊഴില്‍ കേന്ദ്രവും മെഷിനറികളും നശിക്കുന്നു. പുന്നയൂര്‍കുളം പഞ്ചായത്തിലെ അണ്ടത്തോട് പ്രദേശത്ത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 2002-03 കേരള വികസന പദ്ധതിയില്‍ നിര്‍മിച്ച വനിതാ വ്യവസായ തൊഴില്‍ കേന്ദ്രത്തിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെഷിനറികള്‍ തുരുമ്പെടുക്കുന്നത്. മത്സ്യതൊഴിലാളികളും കര്‍ഷക കുടുംബങ്ങളും ധാരളമുള്ള അണ്ടത്തോട്ട് വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ എന്നിവ ലക്ഷ്യമാക്കി ഭീമമായ ഫണ്ട് ചിലവഴിച്ചാണ് തയ്യല്‍ മെഷീനുകളും മറ്റു യന്ത്രങ്ങളും വ്യവസായ തൊഴില്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്നുവേണ്ട വിധം തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ വന്നതോടെ മെഷിനറികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടവും ഉപയോഗശൂന്യമായി. ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇരുനിലകളുള്ള കെട്ടിടത്തിന്റെ താഴ്ഭാഗം ശുചിത്വമുറിയായും തൊഴിലാളികള്‍ ഉപയോഗിക്കുന്നു. ആവശ്യമായ രീതിയിലുള്ള മാലിന്യസംസ്ക്കരണ സംവിധാനങ്ങളൊന്നുമില്ലാതെ പ്രാഥമികാവിശ്യങ്ങള്ക്കായി ഉപയോഗിക്കുന്നത് കാരണം സമീപവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. രാത്രി സമയങ്ങളില്‍ ഈ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ കത്താത്തതും
സാമൂഹ്യവിരുദ്ധര്‍ക്ക് തമ്പടിക്കാന്‍ സഹായകമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."